വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വയലിൻ വാദകനും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കണമെന്ന് അഭ്യര്‍ഥിച്ച് ഗായകന്‍ വിധു പ്രതാപ്. ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു വിധു പ്രതാപിന്റെ അപേക്ഷ.
അപകടം നടന്ന ദിവസം ബാലഭാസ്‌കറുടെ ആരോഗ്യനില സംബന്ധിച്ച് ഗായകരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രചരിക്കുന്ന തന്റെ വോയ്സ് ക്ലിപ്പില്‍ വിശദീകരണവും വിധു പ്രതാപ് നല്‍കുന്നുണ്ട്.
അപകടം സംഭവിച്ച സെപ്റ്റംബര്‍ 25-ന് ബാലഭാസ്‌കറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം അദ്ദേഹവുമായി അടുത്തു പരിചയമുള്ള പാട്ടുകാരുടെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത വോയ്‌സ് ക്ലിപ്പ് ആണ് ഇതെന്നും ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ മാറ്റമുണ്ടെന്നും എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കണമെന്നും വിധു പ്രതാപ് പറയുന്നു.
വിധുപ്രതാപിന്റെ വാക്കുകള്‍ :
'സെപ്തംബര്‍ 25നു രാവിലെ ബാലുവിന് ഒരു മേജര്‍ ആക്‌സിഡന്റ് സംഭവിച്ചത് എല്ലാവര്‍ക്കും അറിയാം. ഈ വാര്‍ത്ത കേട്ടിട്ട് രാവിലെ ഏഴരയോടെ ഞാന്‍ ആശുപത്രിയില്‍ എത്തി. ബാലുവുമായി അടുത്തു പരിചയമുള്ള സിങ്ങേഴ്‌സിന്റെ ഗ്രൂപ്പില്‍ ഞാന്‍ ഒരു വോയ്‌സ് നോട്ടിട്ടതാണ്. അത് അവിടെ നിന്നും ഫോര്‍വേര്‍ഡഡ് ആയി പോയതാണ്. ഇപ്പോള്‍ പല ഗ്രൂപ്പുകളില്‍ നിന്നും എനിക്ക് അത് ലഭിച്ചു. അതില്‍ ഒരു ക്ലാരിഫിക്കേഷന്‍ നടത്തേണ്ടതുണ്ട്. ഞാന്‍ അത് ഇന്നലെ, അതായത് സപ്തംബര്‍ 25ന് രാവിലെ ഏഴരയോടെ ഇട്ട വോയ്‌സ് ക്ലിപ്പാണ്.
ഇന്നലെ രാത്രി കൂടി പലരും എന്നെ വിളിച്ചു. അതേ അവസ്ഥയില്‍ തുടരുകയാണോ എന്നു ചോദിച്ചു. അത് ക്ലാരിഫൈ ചെയ്യാനാണ് ഈ വിഡിയോ. ആ വോയ്‌സ് നോട്ടില്‍ പറഞ്ഞ സര്‍ജറി കഴിഞ്ഞു. ബാലു ഇപ്പോഴും ഡോക്ടേഴ്‌സിന്റെ നിരീക്ഷണത്തിലാണ്. അതുകൊണ്ട് ആ വോയ്‌സ് നോട്ട് ഇപ്പോള്‍ പ്രസക്തമല്ല. ഇനിയിപ്പോള്‍ ബാലുവിനു വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണം. വീണ്ടും നമ്മെ സന്തോഷിപ്പിക്കാന്‍ വയലിനുമായി എത്തുന്ന ബാലുവിനെ നമുക്ക് ചിന്തിക്കാം. ബാലുവിന് ഇനി വേണ്ടത് എല്ലാവരുടെയും പ്രാര്‍ഥനയാണ്. അത് ചെയ്യുക.'
Content Highlights: balabhaskar violin artist met with accident balabhaskar daughter thejaswi died in accident