തെലുങ്കു ചിത്രമായ അര്‍ജ്ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടന്‍ ചിയാന്‍ വിക്രമിന് വക്കീല്‍ നോട്ടീസ് അയച്ച് സംവിധായകന്‍ ബാല. വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമിന്റെ അരങ്ങേറ്റ ചിത്രമെന്ന നിലയില്‍ വാര്‍ത്തകളിലിടം നേടിയ സിനിമയാണിത്.
വര്‍മ എന്ന പേരില്‍ ബാലയായിരുന്നു തുടക്കത്തില്‍ സിനിമ സംവിധാനം ചെയ്തിരുന്നത്. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലിക്കിടെ സംവിധായകനും നിര്‍മാതാക്കളായ ഇ4 എന്റര്‍ടെയിന്‍മെന്റ്സും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. തുടര്‍ന്ന് ബാല ചിത്രത്തില്‍ നിന്ന് പിന്‍മാറി. ധ്രുവിന്റെ ഭാവിയെക്കുറിച്ചോര്‍ത്ത് എല്ലാം ഇവിടെ അവസാനിപ്പിക്കുന്നുവെന്നും ബാല ട്വീറ്റ് ചെയ്തു. തുടര്‍ന്ന് അര്‍ജ്ജുന്‍ റെഡ്ഡിയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്ന ഗിരീശായ ചിത്രത്തിന്റെ സംവിധാനം ഏറ്റെടുത്തു.
താന്‍ ചിത്രീകരിച്ച രംഗങ്ങളില്‍ ഒന്നു പോലും ഉള്‍പ്പെടുത്തരുത് എന്നാണ് ബാല വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഉപയോഗിച്ചാല്‍ കടുത്ത നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ബാല വ്യക്തമാക്കുന്നു.
അടിമുടി മാറ്റങ്ങളോടെ ആദിത്യ വര്‍മ എന്ന പേരിലാണ് ചിത്രം ഒരുങ്ങി കൊണ്ടിരിക്കുന്നത്. ബനിത സന്ധു, പ്രിയ ആനന്ദ് എന്നിവരാണ് നായികമാര്‍. ബംഗാളി നടി മേഖ്ന ചൗധരിയാണ് ധ്രുവിന്റെ നായിക വേഷത്തില്‍ ആദ്യം എത്തിയത്. മേഖ്ന അവതരിപ്പിച്ച വേഷം ബനിത ചെയ്യുന്നത്.
സന്ദീപ് വങ്ക സംവിധാനം ചെയ്ത അര്‍ജുന്‍ റെഡ്ഡി 2017 ലായിരുന്നു റിലീസ് ചെയ്തത്. യുവതാരം വിജയ് ദേവേരകൊണ്ടയായിരുന്നു ചിത്രത്തിലെ നായകന്‍. അര്‍ജുന്‍ റെഡ്ഡി ബോക്‌സ് ഓഫീസില്‍ വലിയ തരംഗം സൃഷ്ടിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.
കബീര്‍ സിംഗ് എന്ന പേരില്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പും ഒരുങ്ങുന്നുണ്ട്. സന്ദീപ് വങ്ക തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷഹിദ് കപൂര്‍, കിയാര അദ്വാനി എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.
Content Highlights: Bala sends legal notice to chiyaan Vikram over arjun reddy Tamil remake, adithya varma, dhruv vikram