'ബിജു മേനോനും ആസിഫ്‌ അലിയും കര പറ്റി; ഈ സിനിമ ഹിറ്റായില്ലെങ്കില്‍ എന്റെ കാര്യം പോക്കാ'


2 min read
Read later
Print
Share

കോഴിക്കോടുള്ള ഗുണ്ടാ ഷാജിയായി ബിജു മേനോനും കൊച്ചിയിലുള്ള അലവലാതി ഷാജിയായി ആസിഫ് അലിയും, തിരുവനന്തപുരത്തുള്ള ഡ്രൈവര്‍ ജന്റില്‍മാന്‍ ഷാജിയായി ബൈജുവും അഭിനയിക്കുന്ന വ്യത്യസ്ത പ്രമേയത്തോടെയുള്ള ചിത്രമാണിത്.

ബാലനടനായി സിനിമയിലെത്തിയതാണ് ബൈജു സന്തോഷ്. മുപ്പത്തിയേഴു കൊല്ലമായി ഈ നടന്‍ അഭിനയിക്കുന്നുണ്ട്. അതിനിടയില്‍ ഒരു ഇടവേളയെടുത്തെങ്കിലും ഇപ്പോള്‍ പുറത്തിറങ്ങുന്ന മിക്ക ചിത്രങ്ങളിലും സജീവമായിത്തന്നെ ബൈജുവുണ്ട്.

നാദിര്‍ഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജിയാണ് ബൈജു അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ ഷാജിയെന്നു പേരുള്ള മൂന്നു പ്രദേശങ്ങളിലെ വ്യക്തികളായി ബിജു മേനോന്‍ ആസിഫ് അലി എന്നിവര്‍ക്കൊപ്പമാണ് ബൈജു എത്തുന്നത്. കോഴിക്കോടുള്ള ഗുണ്ടാ ഷാജിയായി ബിജു മേനോനും കൊച്ചിയിലുള്ള അലവലാതി ഷാജിയായി ആസിഫ് അലിയും, തിരുവനന്തപുരത്തുള്ള ഡ്രൈവര്‍ ജന്റില്‍മാന്‍ ഷാജിയായി ബൈജുവും അഭിനയിക്കുന്ന വ്യത്യസ്ത പ്രമേയത്തോടെയുള്ള ചിത്രമാണിത്.

വളരെക്കാലത്തിനു ശേഷമാണ് ബൈജു നായകനായി അഭിനയിക്കുന്നത്. ഈയിടെ നടന്ന മേരാ നാം ഷാജിയുടെ ഓഡിയോ ലോഞ്ചിനിടെ ബൈജു ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചിരുന്നു.

'ശരിക്കും ഈ പടത്തിലെ സൂപ്പര്‍സ്റ്റാര്‍ ഷാജി നാദിര്‍ഷയാണ്. ഈ സിനിമ സൂപ്പര്‍ഹിറ്റാകേണ്ട ആവശ്യം എനിക്കാണ്. കാരണം ബിജുമേനോനും ആസിഫ് അലിയും ഒരു കര പറ്റി. ഇതു സൂപ്പര്‍ഹിറ്റായില്ലെങ്കില്‍ എന്റെ കാര്യം പോക്കാ..ജ്യോത്സ്യത്തിലൊന്നും വിശ്വാസമില്ലാത്ത ആളായിരുന്നു. എന്നാലും ഈയിടെ ഒരു ജ്യോത്സനെ പോയി കണ്ടു. അദ്ദേഹം പറഞ്ഞു, ഇനി ഒരു ഇരുപതു വര്‍ഷത്തേക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ലെന്ന്. എന്റെ ടൈം കൊണ്ടാണ് ഈ പടം ഓടാനുള്ളത്. സിനിമ ഹിറ്റായാല്‍ ഞാന്‍ അതു തന്നെ പറയും. ബൈജു പറഞ്ഞു. നാദിര്‍ഷയുടെ സിനിമയില്‍ ആദ്യമായാണ് അഭിനയിക്കുന്നത്. ഏവരും സിനിമ കാണണമെന്നും കാശു മുതലാവുമെന്നും ബൈജു പറഞ്ഞു.

നിഖില വിമലാണ് ചിത്രത്തിലെ നായിക. ശ്രീനിവാസന്‍, ഗണേഷ് കുമാര്‍, ധര്‍മജന്‍, രഞ്ജിനി ഹരിദാസ് ഷഫീഖ് റഹ്മാന്‍, ജോമോന്‍, സാദിഖ് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദിലീപ് പൊന്നന്‍, ഷാനി ഖാദര്‍ എന്നിവരുടേതാണ് കഥ. ദിലീപ് പൊന്നന്റേതാണ് തിരക്കഥയും സംഭാഷണവും. വിനോദ് ഇല്ലമ്പിള്ളിയാണ് ഛായഗ്രാഹണം. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് എമില്‍ മുഹമ്മദാണ് സംഗീതം നല്‍കുന്നത്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്. ഉര്‍വശി തിയ്യറ്റേഴ്‌സ് റിലീസാണ് ചിത്രത്തിന്റെ വിതരണം കൈകാര്യം ചെയ്യുന്നത്.

Content Highlights : Baiju Santhosh actor, Mera Naam Shaji new malayalam movie, Nadirsha, Biju Menon, Asif Ali

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഓസ്‌കര്‍ ജേതാവ് മൈക്കിള്‍ ചിമീനോ അന്തരിച്ചു

Jul 3, 2016


mathrubhumi

1 min

സിനിമയിലെ സെക്‌സ് റാക്കറ്റ്: മൂന്ന് നടിമാര്‍ സംശയത്തിന്റെ നിഴലില്‍

Jun 16, 2018


mathrubhumi

1 min

എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു പോയി: ആരാധകന്റെ പെരുമാറ്റത്തെക്കുറിച്ച് തമന്ന

Feb 10, 2018