കോഴിക്കോട്: ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബാഹുബലിയുടെ രണ്ടാം ഭാഗമെത്തി. പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തുകഴിഞ്ഞു എന്നാണ് തിയേറ്ററുകളില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
കേരളത്തിലെ 395 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. പലയിടങ്ങളിലും പുലര്‍ച്ചെ 5.30 ന് തന്നെ ആദ്യ പ്രദര്‍ശനം തുടങ്ങിയിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയാതിരുന്നവര്‍ കൗണ്ടറുകള്‍ക്ക് മുന്നില്‍ ഒരു ടിക്കറ്റെങ്കിലും കിട്ടുമോയെന്നറിയാനെത്തിയ കാഴ്ചയും പല പ്രദര്‍ശനശാലകളിലും കാണാനായി. നായകനായ ബാഹുബലിയെ അവതരിപ്പിച്ച പ്രഭാസിനെ ഹര്‍ഷാരവങ്ങളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. കേരളത്തില്‍ ഈ മറുനാടന്‍ താരം തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു എന്നതിന്റെ തെളിവാണിത്.
Read Review: ഞെട്ടിച്ചു...! ചരിത്രം കുറിക്കും ഈ ബാഹുബലി
തമിഴ്, മലയാളം പതിപ്പുകളാണ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയത്. രണ്ട് ഭാഷയിലെ ചിത്രം കാണാന്‍ ആളുകളുണ്ട്. അതേസമയം തമിഴ്നാട്ടില്‍ ചില സാങ്കേതിക കാരണങ്ങള്‍കൊണ്ട് ചിത്രത്തിന്റെ തമിഴ് പതിപ്പ് ഇറക്കാനായിട്ടില്ല. ഏതായാലും പല വമ്പന്‍ ചിത്രങ്ങളുടേയും റെക്കോര്‍ഡ് ബാഹുബലി തകര്‍ക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.