ബാഹുബലിയുടെ ഒന്നാംഭാഗം അവസാനിച്ചപ്പോള്‍ മനസ്സില്‍ ഒരു വലിയ ചോദ്യം ബാക്കി വച്ചാണ് പ്രേക്ഷക ലക്ഷങ്ങള്‍ തിയേറ്ററിന്റെ പടിയിറങ്ങിയത്. നല്ലവനായ കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിന്. ഏപ്രില്‍ 28 ന് ബാഹുബലി 2 തിയേറ്ററുകളില്‍ എത്തുമ്പോള്‍ ആ വലിയ സമസ്യയ്ക്കുള്ള ഉത്തരം ലഭിക്കുമെങ്കിലും സാമൂഹ മാധ്യങ്ങളില്‍ വിവിധ ചര്‍ച്ചകള്‍ അരങ്ങേറികൊണ്ടിരിക്കുകയാണ്.
ബാഹുബലിയുടെ പ്രമോഷന്റെ ഭാഗമായി മുംബൈയില്‍ നടന്ന ചടങ്ങില്‍ നായകനെ കൊന്നതെന്തിന് എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് കട്ടപ്പയെ അവതരിപ്പിച്ച സത്യരാജ്. ആരാധകരുമായി സംവദിക്കുന്നതിനിടയിലാണ് തന്നെ കുഴപ്പിക്കുന്ന അപ്രതീക്ഷിത ചോദ്യം സദസ്സിനിടയില്‍ നിന്ന് ഉയര്‍ന്നുവന്നത്.
'രാജമൗലി എന്നോട് ബാഹുബലിയെ കൊല്ലാന്‍ പറഞ്ഞു, ഞാന്‍ ചെയ്തു. അല്ലാതെ പ്രഭാസിനെ കൊല്ലാന്‍ പറ്റില്ലലോ?. എനിക്കവന്‍ ഏറെ പ്രിയപ്പെട്ടതാണ്'-സത്യരാജ് മറുപടി നല്‍കി.
Share this Article
Related Topics