ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ബാഹുബലി ദ കണ്‍ക്ലൂഷ'ന്റെ ട്രെയിലര്‍ വ്യാഴാഴ്ച എത്തും. ആന്ധ്രയിലും തെലങ്കാനയിലും ഉള്‍പ്പടെ 250-300 സ്‌ക്രീനുകളിലാണ് ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നത്. രണ്ട് മിനിറ്റ് 20 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലറില്‍ ത്രസിപ്പിക്കുന്ന യുദ്ധരംഗങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ട്രെയിലര്‍ റിലീസിന് മുന്നോടിയായി അണിയറ പ്രവർത്തകർ പ്രമോ വിഡിയോ പുറത്തുവിട്ടിരുന്നു. വൈകിട്ട് അഞ്ച് മണിക്കാകും ട്രെയിലര്‍ ഇറങ്ങുക.
പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകന്‍ എസ് എസ് രാജമൗലി അവസാനിപ്പിച്ചത്. പ്രഭാസ്, റാണ ദഗ്ഗുബാട്ടി, അനുഷ്‌ക ഷെട്ടി, തമന്ന, സത്യരാജ്, രമ്യാ കൃഷ്ണന്‍, നാസര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.
Share this Article
Related Topics