ബാഹുബലി 2 ന്റെ ട്രെയിലർ ആരും പുറത്തിറക്കിയതല്ല; സംഭവിച്ചത് ഇങ്ങനെ


അണിയറ പ്രവര്‍ത്തകരുടെ തീരുമാന പ്രകാരം വ്യഴാഴ്ച വൈകീട്ട് 5 മണിക്ക് വമ്പന്‍ സ്റ്റേജ് പ്രോഗ്രാമുകളുടെ അകമ്പടിയോടെയായിരുന്നു ട്രെയ്‌ലര്‍ ഇറങ്ങേണ്ടിയിരുന്നത്.

വ്യാഴാഴ്ച രാവിലെ പുറത്തിറങ്ങിയ 'ബാഹുബലി ദി കണ്‍ക്ലൂഷ'ന്റെ ട്രെയിലര്‍ രാജ്യമൊട്ടാകെ തരംഗമായിക്കഴിഞ്ഞു. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ പുറത്തിറക്കിയ ട്രെയിലറിന് വന്‍ വരവേല്‍പാണ് ലഭിച്ചിരിക്കുന്നത്.

എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ തീരുമാനപ്രകാരം വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് വമ്പന്‍ സ്റ്റേജ് പ്രോഗ്രാമുകളുടെ അകമ്പടിയോടെയായിരുന്നു ട്രെയിലര്‍ ഇറങ്ങേണ്ടിയിരുന്നത്. നേരത്തേ പ്രഖ്യാപിച്ചിരുന്നതും അങ്ങിനെ തന്നെ. എന്നാല്‍ വ്യാഴാഴ്ച രാവിലെ അപ്രതീക്ഷിതമായാണ് ട്രെയിലര്‍ ഇറങ്ങിയത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്?

അതിന്റെ കാരണം, വൈകീട്ട് മുംബൈയില്‍ നടന്ന ചടങ്ങില്‍ അതിഥിയായെത്തിയ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ വെളിപ്പെടുത്തി.

നിര്‍ഭാഗ്യവശാല്‍ ബാഹുബലി 2 ന്റെ ട്രെയിലര്‍ രാവിലെ തന്നെ ചിലരെല്ലാം കണ്ടുകഴിഞ്ഞു. ഹാക്കിങ് ആണെന്നാണ് എല്ലാവരും ആദ്യം കരുതിയത്. എന്നാല്‍ സംഭവം അതല്ല. അതൊരു സാങ്കേതിക പിഴവായിരുന്നു- കരണ്‍ പറഞ്ഞു.

ബാഹുബലിയുടെ വീഡിയോ അവകാശങ്ങള്‍ ഓരോ ഭാഷയിലേയും വ്യത്യസ്ത കമ്പനികളാണ് പിടിച്ചിരിക്കുന്നത്. അവരെല്ലാം അവരുടെ യൂട്യൂബ് ചാനലുകളിൽ ട്രെയിലര്‍ അപ്ലോഡ് ചെയ്യാന്‍ തയ്യാറായി കാത്തിരുന്നതായിരുന്നു. എന്നാല്‍ എന്നാല്‍ അപ്‌ലോഡ് ചെയ്യുന്ന കാര്യത്തില്‍ സാങ്കേതിക വിഭാഗത്തിന് പിഴവ് പറ്റി. ട്രെയിലര്‍ രാവിലെ തന്നെ യൂട്യൂബിലെത്തി. തുടര്‍ന്ന് സംവിധായകന്‍ രാജമൗലി പെട്ടന്ന് തന്നെ ഔദ്യോഗികമായി റിലീസ് പ്രഖ്യാപിക്കുകയായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram