കട്ടപ്പ ബാഹുബലിയെ കൊന്നതുതന്നെ, കാരണം അറിഞ്ഞാൽ ഞെട്ടും


ബാഹുബലിയും ഭല്ലാല ദേവനും തമ്മിലുള്ള സംഘട്ടന രംഗങ്ങള്‍ ആയിരിക്കും ചിത്രത്തില്‍ ആരാധകരെ മുള്‍ മുനയില്‍ നിര്‍ത്തുക.

ബാഹുബലി 2 പുറത്തിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ പൊടിപൊടിക്കുകയാണ്. കട്ടപ്പ ബാഹുബലിയെ കൊന്നതിനുള്ള ഉത്തരമാണ് പ്രധാനമായും എല്ലാവര്‍ക്കും അറിയേണ്ടത്. ബാഹുബലി കണ്ട പേരു വെളിപ്പെടുത്താൻ തയ്യാറാവാത്ത ഒരു സെന്‍സര്‍ ബോര്‍ഡ് അംഗം ഇതെക്കുറിച്ച് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞതിങ്ങനെ:

ഒന്നാം ഭാഗത്തിന് മുകളില്‍ നില്‍ക്കുന്നതാണ് ബാഹുബലിയുടെ രണ്ടാം ഭാഗം. രണ്ടാം ഭാഗത്തിന് ദൈര്‍ഘ്യവും കൂടുതലാണ്. മൂന്ന് മണിക്കൂര്‍ നീളുന്ന ഈ ചിത്രം ഒരിക്കലും നിങ്ങളെ മടുപ്പിക്കുകയില്ല. ഒരു രംഗവും അനാവശ്യമായി തോന്നിയില്ല. യുദ്ധരംഗങ്ങളും സംഘട്ടന രംഗങ്ങളുമെല്ലാം ഹോളിവുഡിനോട് കിടപിടിക്കുന്നതാണ്. റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ എ ബ്രിഡ്ജ് ടൂ ഫാര്‍, മെല്‍ഗിബ്‌സന്റെ ഹാക്‌സോ റിഡ്ജ് എന്നീ ചിത്രങ്ങളിലെല്ലാം നാം ത്രസിപ്പിക്കുന്ന യുദ്ധരംഗങ്ങള്‍ ഇതിലും മുന്‍പ് കണ്ടിട്ടുണ്ട്.

ബാഹുബലിയെ കട്ടപ്പ എന്തിനാണ് കൊന്നത് എന്ന് ചോദിച്ചാല്‍ ഒന്നുമാത്രം പറയാം. യഥാര്‍ഥ കാരണം അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും. കൂടുതല്‍ പറയാന്‍ നിര്‍വാഹമില്ല.

ബാഹുബലിയും പൽവാൽ ദേവനും തമ്മിലുള്ള സംഘട്ടന രംഗങ്ങള്‍ ആയിരിക്കും ചിത്രത്തില്‍ ആരാധകരെ മുള്‍ മുനയില്‍ നിര്‍ത്തുക. പ്രഭാസും റാണാ ദഗ്ഗുബട്ടിയും അതിഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. തീര്‍ച്ചയായും ആരാധകരുടെ പ്രതീക്ഷകള്‍ക്കൊപ്പം ഈ ചിത്രം ഉയര്‍ന്നിട്ടുണ്ട്. ഒരു ദു:ഖം മാത്രമേ ബാക്കിയുള്ളു ബാഹുബലി അവസാനിക്കുകയാണല്ലോ എന്ന്.- സെന്‍സര്‍ ബോര്‍ഡ് അംഗം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram