കൊച്ചി: ബൈസിക്കിള്‍ തീവ്സ് എന്ന സിനിമയ്ക്കുശേഷം ആസിഫ് അലിയെ നായകനാക്കി സംവിധായകന്‍ ജിസ് ജോയ് വീണ്ടും. സണ്‍ഡേ ഹോളിഡേ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കൈകാര്യം ചെയ്യുന്നത് ദക്ഷിണേന്ത്യന്‍ സിനിമകള്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത തരത്തിലുള്ള ജോണറാണെന്ന് ജിസ് ജോയ് മാതൃഭൂമിയോട് പറഞ്ഞു.
'പ്രണയം, ഒരു ഞായറാഴ്ച്ച, ബാന്‍ഡ് സംഘം പ്രധാന കഥാപാത്രങ്ങള്‍ക്കൊപ്പം നിര്‍ണായകമായ റോളുകളുള്ളവയാണ് ഇവയെല്ലാം. ദക്ഷിണേന്ത്യന്‍ സിനിമ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത കഥ പറച്ചില്‍ രീതിയാണ് ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. റൊമാന്റിക്ക് കോമഡി കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ കഥയ്ക്ക് രണ്ടു ലയറുകളാണുള്ളത്. മോട്ടിവേഷണല്‍ സിനിമ എന്ന ഗണത്തിലും ഇതിനെ പെടുത്താന്‍ സാധിക്കും. ബൈസിക്കിള്‍ തീവ്സ് പുറത്തിറങ്ങി മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു സിനിമ ചെയ്യുന്നത്. വ്യത്യസ്തമാകണമെന്ന് നിര്‍ബന്ധമുള്ളത് കൊണ്ടാണ് ഈ ഗ്യാപ്പ്' - ജിസ് ജോയ് പറഞ്ഞു.
മഹേഷിന്റെ പ്രതികാരത്തിലൂടെ എത്തിയ അപര്‍ണ ബാലമുരളിയാണ് ആസിഫ് അലിയുടെ നായികയായി എത്തുന്നത്. ഇവരെ കൂടാതെ ശ്രീനിവാസന്‍, ലാല്‍ ജോസ്, സിദ്ദിഖ്, സുധീര്‍ കരമന, നെടുമുടി വേണു, ധര്‍മജന്‍ ബോള്‍ഗാട്ടി, അലന്‍സിയര്‍, കെ.പി.എ.സി. ലളിത, നിര്‍മ്മല്‍ പാലാഴി, ഭഗത് മാനുവല്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. കിരണ്‍, ഉരാസു എന്നിവര്‍ ചേര്‍ന്ന് എഴുതിയ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതുന്നതും ജിസ് ജോയിയാണ്. ദീപക് ദേവാണ് സംഗീതം. കോസ്റ്റ്യൂം സ്റ്റെഫി സേവ്യര്‍.
കെയര്‍ ഓഫ് സൈറാ ബാനു എന്ന മഞ്ജു വാര്യര്‍ ചിത്രത്തിന് ശേഷം മാക്ട്രോ പിക്ചേഴ്സ് നിര്‍മിക്കുന്നത് സണ്‍ഡേ ഹോളിഡേയാണ്. ഇന്ന് രാവിലെയായിരുന്നു ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം.
Share this Article
Related Topics