ആസിഫ് അലി നായകനായെത്തുന്ന പുതിയ ചിത്രമാണ് 'കെട്ട്യോളാണ് എന്റെ മാലാഖ'. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിസ്സാം ബഷീര്‍ ആണ്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി.
ടാപ്പിങ് തൊഴിലാളിയുടെ വേഷത്തിലാണ് ആസിഫ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. പുലര്‍കാലത്ത് ഉത്സാഹഭരിതനായി ചൂളമടിച്ച് സാമഗ്രികളുമായി റബ്ബര്‍ ടാപ്പിങ്ങിനു പുറപ്പെടുന്നതായാണ് പോസ്റ്ററില്‍ ആസിഫിനെക്കുറിച്ച് ലഭിക്കുന്ന സൂചനകള്‍. കൗതുകം നിറഞ്ഞൊരു റൊമാന്റിക് കോമഡി ചിത്രമാണിതെന്നാണ് സൂചന. പുതുമുഖം വീണ നന്ദകുമാറാണ് ചിത്രത്തിലെ നായിക. അജി പീറ്റര്‍ തങ്കം തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അഭിലാഷ് എസ് ആണ്.
ഉയരെ, ആഷിഖ് അബു ചിത്രം വൈറസ്, കക്ഷി അമ്മിണിപിള്ള എന്നിവയിലാണ് ആസിഫ് അവസാനം വേഷമിട്ടത്.