'ജോസഫ്', 'മാമാങ്കം' തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു.
ഫാമിലി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയാണ്.
രതീഷ് റാം ക്യാമറയും, രഞ്ജിന് സംഗീതവും, കിരണ്‍ദാസ് എഡിറ്റിംഗും നിര്‍വ്വഹിക്കും. പ്രൊഡക്ഷന്‍ കണ്ട്രോളര് നോബിള്‍ ജേക്കബ് ആണ്. മഹിമ നമ്പ്യാര്‍, സ്വാസിക തുടങ്ങിയവര്‍ക്കൊപ്പം വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്..
മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കമാണ് പത്മകുമാറിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മലയാളത്തില്‍ ഇതുവരെ നിര്‍മിച്ചതില്‍വെച്ച് ഏറ്റവും ചെലവേറിയ സിനിമകളിലൊന്നാണിത്.
"ഈ സിനിമയിലെ നായകന് സാമൂതിരിയല്ല, ജനിച്ച മണ്ണിനായി ജീവന് പണയംവെച്ച് ശത്രുവിനെതിരേ പോരാടുന്ന ചാവേറുകളുടെ കഥയാണിത്. ഏത് പ്രതിസന്ധിയിലും വിജയം കണ്ടെത്തുന്ന നായകന് ഈ ചിത്രത്തിലില്ല. എല്ലാതരത്തിലും ചരിത്രത്തോട് നീതിപുലര്‍ത്തുന്ന, കാലത്തിന്റെ കരുത്ത് ലോകത്തോട് വിളിച്ചുപറയുന്ന സിനിമയായിരിക്കും മാമാങ്കം." മലയാളം, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ച് പത്മകുമാര്‍ പറയുന്നു.
ഉണ്ണി മുകുന്ദന് ചിത്രത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മുന്‍ ബേസ്ബോള്‍ താരം പ്രാച്ചി തെഹ്ളാന്‍, കനിഹ, അനു സിത്താര, ഇനിയ എന്നിവരാണ് നായികമാരായെത്തുന്നത്.
Content Highlights : Asif Ali And Suraj venjarammoodu In M Pathmakumar's New Movie