മീ ടൂ ക്യാമ്പെയ്ന്‍ മലയാളത്തിലും ചര്‍ച്ചയാകുമ്പോള്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ തന്റെ സിനിമകളില്‍ പ്രത്യേക സാഹചര്യമൊരുക്കുമെന്ന് സംവിധായകന്‍ ആഷിക് അബു. പ്രൊഡക്ഷന്‍ കമ്പനിയായ ഓപിഎം ഇനി നിര്‍മ്മിക്കുന്ന സിനിമകളില്‍, സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി സെല്‍ ഉണ്ടായിരിക്കുമെന്ന് സംവിധായകന്‍ ആഷിഖ് അബു ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
എല്ലാ വിധത്തിലുള്ള തൊഴില്‍ ചൂഷണങ്ങളും പ്രത്യേകിച്ച് സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങളും ചൂഷണങ്ങളും ഈ കമ്മിറ്റിക്ക് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യാമെന്നും, എല്ലാവര്‍ക്കും സുരക്ഷിതമായ തൊഴിലിടമാണ് ലക്ഷ്യമെന്നും പോസ്റ്റില്‍ പറയുന്നു.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് കഴിഞ്ഞദിവസം എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളും ആശങ്ക ഉന്നയിച്ചിരുന്നു.
ബോളിവുഡില്‍ ഇത്തരത്തിലുയരുന്ന ലൈംഗികാരോപണങ്ങള്‍ വിലയിരുത്തി അതിക്രമങ്ങള്‍ നടത്തിയവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, സിനി ആന്‍ഡ് ടിവി ആര്‍ടിസ്റ്റ് അസോസിയേഷന്‍, ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് എന്നീ സംഘടനകള്‍ ഉറപ്പു നല്‍കിയിരുന്നു. ആരോപണ വിധേയര്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് കഴിഞ്ഞദിവസം ആമിര്‍ ഖാനും കിരണ്‍ റാവുവും അറിയിച്ചിരുന്നു. അതിനുപിന്നാലെ കുറ്റവാളികള്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് ബോളിവുഡ് സംവിധായകരും നിലപാടെടുത്തു.
Share this Article
Related Topics