വളരെ ചെറുപ്പത്തില്‍ നടന്ന വിവാഹത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടന്‍ അര്‍ജുന്‍ അശോകന്‍. ഒന്‍പതു വര്‍ഷമായി ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും അച്ഛനും അമ്മയും സമ്മതിച്ചില്ലെങ്കില്‍ ഒളിച്ചോടേണ്ടി വരുമെന്നു ചിന്തിച്ചിരിക്കുമ്പോഴായിരുന്നു വിവാഹം ഉറപ്പിച്ചു കൊണ്ടുള്ള ഫോണ്‍വിളിയെന്നും നടന്‍ പറയുന്നു. ക്ലബ് എഫ്എം സ്റ്റാര്‍ ജാമില്‍ ആര്‍ ജെ ശാലിനിക്കൊപ്പം സിനിമാവിശേഷങ്ങള്‍ പങ്കിടുന്നതിനിടയിലാണ് വിവാഹത്തെക്കുറിച്ച് അര്‍ജുന്‍ വാചാലനായത്.
അര്‍ജുന്‍ അശോകന്റെ വാക്കുകള്‍
'സാഹചര്യത്തിന്റെ സമ്മര്‍ദം മൂലം വിവാഹിതനായി. ബി ടെക്കിന്റെ ഭൂരിഭാഗം ഷൂട്ട് ബാംഗ്ലൂരില്‍ വച്ചായിരുന്നു. അച്ഛനും അമ്മയ്ക്കും എന്നും വേവലാതിയായിരുന്നു. എന്നും ഫോണ്‍ ചെയ്യും. എവിടെയാണ്, നീ എന്തു ചെയ്യുന്നുവെന്നൊക്കെ ചോദിച്ചുകൊണ്ടിരിക്കും. പിന്നെ 25 വയസിനുള്ളില്‍ കല്യാണം കഴിഞ്ഞില്ലെങ്കില്‍ പിന്നെ 32 വയസ്സു കഴിഞ്ഞേ പറ്റൂവെന്ന് ജാതകത്തിലുണ്ട്.
മാത്രമല്ല, ഒന്‍പതു വര്‍ഷമായി ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. അങ്ങനെയാണ് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. ഇപ്പോള്‍ ഉത്തരവാദപ്പെട്ട ഭര്‍ത്താവാണ് ഞാന്‍. ഒളിച്ചോടേണ്ടി വരുമെന്നു കരുതിയതാണ്. അപ്പോഴാണ് കല്യാണമുറപ്പിച്ചുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും വിളി വന്നത്. അന്ന് തൊട്ട് കല്യാണം വരെ ഒരു ഓട്ടമായിരുന്നു. അന്ന് ഒരു വിവാഹത്തിന് സാമ്പത്തികമായി തയ്യാറെടുത്തിരുന്നില്ല ഞാന്‍. പിന്നെ വിവാഹം കഴിഞ്ഞു.'
കഴിഞ്ഞ ഡിസംബര്‍ രണ്ടിനായിരുന്നു അര്‍ജുന്റെ വിവാഹം. ഹരിശ്രീ അശോകന്റെ മകനും യുവനടന്‍മാരില്‍ ശ്രദ്ധേയനുമായ അര്‍ജുന്റെ വിവാഹത്തില്‍ സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ പലരും പങ്കെടുത്തിരുന്നു. നിഖിത ഗണേഷ് ആണ് അര്‍ജുന്റെ ഭാര്യ.
Content Highlights : Arjun Ashokan interview with R J Salini Star jam, Arjun Ashokan about marriage