'ഞാന്‍ സിനിമയെ ഭയപ്പെട്ടാല്‍, മറ്റുള്ളവര്‍ അവരുടെ പെണ്‍മക്കളെ എങ്ങനെ അയക്കും'


അര്‍ജുന്റെ മകള്‍ ഐശ്വര്യ സിനിമയില്‍ ഇപ്പോള്‍ അഭിനയിക്കുണ്ട്. ഈ സാഹചര്യത്തില്‍ ഒരു അച്ഛന്‍ എന്ന നിലയില്‍ അര്‍ജുന്റെ നിലപാട് ആരാഞ്ഞപ്പോഴായിരുന്നു പ്രതികരണം.

സിനിമയില്‍ കാസ്റ്റിങ് കൗച്ച് വിവാദത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉടലെടുത്തിട്ട് കുറച്ച് കാലങ്ങളായി. പുതുമുഖങ്ങള്‍ക്ക് സിനിമയില്‍ ചൂഷണങ്ങള്‍ നേരിടേണ്ടി വരുന്നുവെന്ന് വെളിപ്പെടുത്തലുമായി ഭാഷാഭേദമന്യേ നടിമാര്‍ രംഗത്ത് വന്നപ്പോഴാണ് ചര്‍ച്ചകള്‍ സജീവമായത്.

സിനിമയില്‍ മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലും ചൂഷണമുണ്ടെന്ന് പറയുകയാണ് നടന്‍ അര്‍ജുന്‍. അര്‍ജുന്റെ മകള്‍ ഐശ്വര്യ സിനിമയില്‍ ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഒരു അച്ഛന്‍ എന്ന നിലയില്‍ അര്‍ജുന്റെ നിലപാട് ആരാഞ്ഞപ്പോഴാണ് പ്രതികരണം.

ഞാന്‍ ഭയപ്പെട്ടാല്‍ മറ്റുള്ളവര്‍ അവരുടെ മക്കളെ എങ്ങിനെ സിനിമയിലേക്ക് അയക്കും. 38 വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ഇടത്തെ തനിക്ക് ഭയമില്ലെന്ന് പറയുകയാണ് അര്‍ജുന്‍.

ചൂഷണം എല്ലാ മേഖലയിലുമുണ്ട്. സിനിമയില്‍ മാത്രമല്ല. സിനിമയെക്കുറിച്ച് ആളുകള്‍ കൂടുതല്‍ സംസാരിക്കുന്നു. നല്ലതും ചീത്തയും എല്ലായിടത്തും ഉണ്ട്. നല്ല വഴി തിരഞ്ഞെടുക്കാന്‍ നമുക്ക് എല്ലാവര്‍ക്കും അവസരമുണ്ട്. അത് എവിടെയാണെങ്കിലും- അര്‍ജുന്‍ പ്രതികരിച്ചു.

Content Highlights: arjun about casting couch in cinema daughter aishwarya arjun in cinema family movies

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram