സുരരൈ പോട്ര് എന്ന ഏറ്റവും പുതിയ തമിഴ് ചിത്രത്തിലെ നായികാവേഷം തനിക്ക് ഓഡീഷന്‍ കഴിഞ്ഞ് ലഭിച്ചതാണെന്ന് അപര്‍ണ ബാലമുരളി. ക്ലബ് എഫ് എമ്മിനു വേണ്ടി നല്‍കിയ അഭിമുഖത്തില്‍ ആര്‍ ജെ സ്‌നേഹയോട് സംസാരിക്കുകയായിരുന്നു അപര്‍ണ. ചിത്രത്തില്‍ സൂര്യയുടെ നായികയായാണ് അപര്‍ണയെത്തുന്നത്.
'ഈ ചിത്രമെനിക്കു കൈ വന്നതിനു കാരണം മഹേഷിന്റെ പ്രതികാരമാണ്. സംവിധായികയായ സുധ കോങ്ങര എന്റെ ആദ്യ ചിത്രം മഹേഷിന്റെ പ്രതികാരം കണ്ടിരുന്നു. അങ്ങനെ ഓഡീഷനു വിളിക്കുകയായിരുന്നു. അതും കഴിഞ്ഞ് ഒരുപാടു നാളുകള്‍ക്കു ശേഷമാണ് എന്നെ സിനിമയിലേക്കെടുക്കുന്നത്. സംവിധായിക മലയാളത്തിലെ എല്ലാ സിനിമകളും ഫോളോ ചെയ്യാറുണ്ട്. അപര്‍ണ പറയുന്നു.
എന്റെ ഭാഗ്യം ഓഡീഷനിലാണ് കിടക്കുന്നതെന്നാണ് തോന്നുന്നത്. സുരരൈ പോട്ര് പോലുള്ള സിനിമകള്‍ക്ക് ആവശ്യമാണ് ഓഡീഷന്‍. സിനിമ ചെയ്യാന്‍ ഞാനിപ്പോള്‍ അത്രയും തയ്യാറായിരിക്കയാണ്. മലയാളത്തില്‍ മഹേഷിന്റെ പ്രതികാരവും സെക്കന്റ് ക്ലാസ് യാത്രയും ഓഡിഷനിലൂടെ എത്തിപ്പെട്ട സിനിമകളാണ്. തമിഴിലെ സര്‍വം താളമയവും അതെ.' അപര്‍ണ ബാലമുരളി പറയുന്നു.
Share this Article
Related Topics