ലോക കാഴ്ചാദിനത്തോട് അനുബന്ധിച്ച് വേൾഡ് ബ്ലൈന്റ് വാക്ക് നടത്തി സിനിമാ പ്രവര്‍ത്തകര്‍. അസ്‌ക്കര്‍ അലിയും അപര്‍ണ ബാലമുരളിയും പ്രധാന വേഷത്തിലെത്തുന്ന കാമുകി എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്തിറക്കുന്നതിൻ്റെ ഭാഗമായാണ് ബ്ലൈന്റ് വാക്ക് നടത്തിയത്.
കാലടി ആദിശങ്കര എൻജിനിയറിങ് കോളജ്, ശ്രീ ശാരദ വിദ്യാലയം അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ചാണ് ബ്ലൈന്റ് വാക്ക് സംഘടിപ്പിച്ചത്. ആദിശങ്കര എൻജിനീയറിങ് കോളജിൽ നിന്നും മറ്റൂർ ജങ്ഷനിലേക്കുള്ള നടത്തം 'കാമുകി' ടീമാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
'കാമുകി' എന്ന പേരും അതിന്റെ ടാഗ് ലൈനായ 'പ്രേമത്തിന് കണ്ണില്ല സ്‌നേഹിതാ' സൂചിപ്പിക്കുന്നതുപോലെ തന്നെ അന്ധനായ ചെറുപ്പക്കാരനെ പ്രണയിക്കുന്ന നായികയുടെ കഥയാണ് ഈ റിയല്‍ ലൈഫ് കോളേജ് സ്റ്റോറി പറയുന്നത്. പ്രണയം സംഗീതം കോമഡി സാമൂഹിക പ്രാധാന്യമുള്ള ചിലസംഭവങ്ങള്‍ കൂടി പറയുന്ന ഈ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.
കാവ്യാ സുരേഷ് , ബൈജു, ബിനു അടിമാലി, പ്രദീപ് കോട്ടയം, റോസിന്‍ ജോളി,ഡാന്‍ ഡേവിസ്, ഉല്ലാസ് പന്തളം, അനീഷ് വികടന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍, റോവിന്‍ ഭാസ്‌കര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ആനന്ദ് മധുസൂദനാണ്.
ബിനു എസ് സംവിധാനം ചെയ്യുന്ന കാമുകി ഫസ്റ്റ് ക്ലാപ്പ് മൂവീസിന്റെ ബാനറില്‍ ഉന്‍മേഷ് ഉണ്ണികൃഷ്ണന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
Share this Article
Related Topics