അപര്‍ണ ബാലമുരളി -അസ്‌ക്കര്‍ അലി നായികാനായകന്‍മാരാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കാമുകി. ഇതിഹാസ, സ്‌റ്റൈല്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബിനു എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാമുകി.ഫസ്റ്റ് ക്ലാപ്പ് മൂവീസിന്റെ ബാനറില്‍ ഉന്‍മേഷ് ഉണ്ണികൃഷ്ണന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
കാമുകി എന്ന പേരും അതിന്റെ ടാഗ് ലൈന്‍ പ്രേമത്തിന് കണ്ണില്ല സ്‌നേഹിതാ സൂചിപ്പിക്കുന്നതുപോലെ തന്നെ അന്ധനായ ചെറുപ്പക്കാരനെ പ്രണയിക്കുന്ന നായികയുടെ കഥയാണ് ഈ റിയല്‍ ലൈഫ് കോളേജ് സ്റ്റോറി പറയുന്നത്. പ്രണയം സംഗീതം കോമഡി സാമൂഹിക പ്രാധാന്യമുള്ള ചിലസംഭവങ്ങള്‍ കൂടി പറയുന്ന ഈ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.
കാവ്യാ സുരേഷ് , ബൈജു, ബിനു അടിമാലി, പ്രദീപ് കോട്ടയം, റോസിന്‍ ജോളി,ഡാന്‍ ഡേവിസ്, ഉല്ലാസ് പന്തളം, അനീഷ് വികടന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍, റോവിന്‍ ഭാസ്‌കര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ആനന്ദ് മധുസൂദന്‍ ആണ്.
Share this Article
Related Topics