സൂര്യയുടെ നായികയായി മലയാളി താരം അപര്‍ണ ബാലമുരളി അഭിനയിക്കുന്ന ചിത്രത്തിന് പേരിട്ടു. 'സൂരരൈ പോട്ര്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സൂര്യയുടെ കരിയറിലെ 38-ാം സിനിമയാണ് ഇത്.
നിരൂപകപ്രീതിയും പ്രേക്ഷകശ്രദ്ധയും ഒരുപോലെ നേടിയ 'ഇരുധി സുട്രു'വിന്റെ സംവിധായിക സുധ കൊങ്കരയാണ് സൂരരൈ പോട്ര് ഒരുക്കുന്നത്. 2 ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അതേസമയം അപര്‍ണയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. ഒരിടവേളയ്ക്കു ശേഷം രാജീവ് മേനോന്‍ സംവിധാനം ചെയ്ത സര്‍വം താളമയത്തില്‍ ജി വി പ്രകാശിന്റെ നായികയായാണ് അപര്‍ണയുടെ തമിഴിലെ അരങ്ങേറ്റം.
നേരത്തെ അപർണ പങ്കുവച്ച ചിത്രത്തിന്റെ പൂജാവേളയിലെ ചിത്രം വൈറലായിരുന്നു.
Content Highlights : Aparna Balamurali as tamil actor Suriya's heroine Soorarai Pottru New Tamil Movie
Share this Article
Related Topics