തൊണ്ണൂറുകളിലെ വെള്ളിത്തിരയിൽ നിറഞ്ഞു നിന്നിരുന്ന ജോടിയായിരുന്നു സുരേഷ് ഗോപിയും ശോഭനയും. സിന്ദൂരരേഖ, മണിച്ചിത്രത്താഴ്, രജപുത്രന്‍, കമ്മീഷ്ണര്‍ അങ്ങനെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ ഈ ജോടി പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരു ചിത്രത്തിനായി ഒന്നിക്കുകയാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.
നസ്രിയ നസീമും ഇവര്‍ക്കൊപ്പം ചിത്രത്തിലെത്തും. തിരക്കഥ അനൂപിന്റേത് തന്നെയാണ്. ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന ഒരു കുടുംബചിത്രമായിരിക്കും ഇതെന്നും ചെന്നൈയില്‍ നടക്കുന്ന കഥയായിരിക്കുമെന്നും അനൂപ് സത്യന്‍ പറഞ്ഞു. പുതുമയുള്ളതും സിനിമയില്‍ പ്രധാനപ്പെട്ടതുമായ വേഷത്തിലാകും സുരേഷ് ഗോപിയെത്തുക എന്നും സംവിധായകന്‍ പറയുന്നു. പൊതുതിരഞ്ഞെടുപ്പിനു ശേഷം ജൂണില്‍ ചിത്രത്തിന്റെ ജോലികൾ ആരംഭിക്കും. 'ഇപ്പോള്‍ എഴുത്തുപണികളിലാണ്. ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ സുരേഷ് ഗോപിയെ കണ്ടിരുന്നു. കഥ പറഞ്ഞപ്പോള്‍ മൂന്ന് പേര്‍ക്കും ഇഷ്ടപ്പെട്ടു. പതിവ് കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തനായാണ് സുരേഷ് ഗോപി ഇതിലെത്തുക.'-അനൂപ് സത്യന്‍ പറഞ്ഞു.
ലാല്‍ ജോസിന്റെ അഞ്ച് ചിത്രങ്ങളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ള അനൂപ് വളരെ കാലമായി സിനിമയിലുണ്ട്. സോഫ്റ്റ്വെയർ എഞ്ചിനീയറിങ്ങിൽ ബിരുദമെടുത്ത് ഐടി കമ്പനിയില്‍ ജോലി നോക്കിയിരുന്ന അനൂപ് പിന്നീട് സിനിമയാണ് വഴിയെന്ന് തിരിച്ചറിഞ്ഞ് ജോലി രാജിവയ്ക്കുകയായിരുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നിന്ന് ഫിലിം മേക്കിങ് പഠിച്ചിറങ്ങി. പിന്നീട് സിനിമയിലെത്തി ലാല്‍ ജോസിന്റെ അസോസിയേറ്റാവുകയായിരുന്നു.
Content Highlights : Anoop Sathyan, Sathyan Anthikad's son being director, Suresh Gopi Shobhana Nazriya Nazim
Share this Article
Related Topics