സിനിമയോളം പ്രണയത്തെ അടയാളപ്പെടുത്തിയ മറ്റെന്താണുള്ളത്. അതില്‍ ചില പ്രണയങ്ങള്‍ സിനിമയുടെ സ്‌ക്രീനിന് പുറത്തേക്ക് സഞ്ചരിച്ചു. ആക്ഷന്‍ എവിടെ കട്ട്, എവിടെ എന്ന് നിര്‍വചിക്കാനാവാതെ നിത്യപ്രണയത്തിന്റെ വഴിയിലേക്ക് അവ ഒഴുകി. അത്തരത്തിലൊരു പ്രണയകഥയാണ് നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണിനും പറയാനുള്ളത്.
നേരിട്ട് കാണിന്നതിന് മുന്‍പ് ആനിന്റെ ഒരു സിനിമ പോലും കണ്ടിട്ടില്ല ജോമോന്‍. അഭിമുഖങ്ങളില്‍ നിന്ന് ജാഡയിട്ട് സംസാരിക്കുന്ന ഒരു പെണ്‍കുട്ടിയാകും ആന്‍ എന്നാണ് ജോമോന്‍ കരുതിയിരുന്നത്. ജാടയിടുന്ന ആളുകളെ ജോമോന് പണ്ടേ ഇഷ്ടവുമല്ല.
പക്ഷെ കണ്ട് മൂന്നാം നാള്‍ ഇരുവരും കല്യാണം കഴിക്കാന്‍ തീരുമാനിച്ചു എന്നതാണ് അതിലേറ്റവും കൗതുകം. മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ ജോമോന്‍ ആനിന്റെ അമ്മയെ വിളിച്ചു.
ഞാന്‍ ആനിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ ഉടനെ അമ്മ ചോദിച്ചു. എത്ര നാളായി ഇത് തുടങ്ങിയിട്ട്? മൂന്നാഴ്ച എന്ന് മറുപടി പറഞ്ഞപ്പോള്‍ മൂന്നാഴ്ച കൊണ്ടൊക്കെ പ്രേമം ഉണ്ടാകുമോ എന്നായിരുന്നു മറുപടി. കുറച്ചു കാലം കൂടി ആ സൗഹൃദം തുടര്‍ന്നതോടെ ഇരുവര്‍ക്കും ഒരുമിച്ചു ജീവിക്കാനാകും എന്ന് മനസിലായി.
Content Highlights : Ann Augustine Jomon T John Love Story Wedding Celebrity Couple Star And Style