പൗരത്വഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് നടി അനശ്വര രാജന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രവും ഇപ്പോള്‍ വാര്‍ത്തയാവുന്നു. പര്‍ദ്ദ ധരിച്ചുകൊണ്ടുള്ള സെല്‍ഫിയാണ് അനശ്വര ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നര്‍ത്തകിയും സിനിമാപ്രവര്‍ത്തകയുമായ ശബ്‌ന മുഹമ്മദും അനശ്വര രാജനൊപ്പം ചിത്രത്തിലുണ്ട്. വി.കെ. പ്രകാശ് നിര്‍മ്മിക്കുന്ന വാങ്ക് എന്ന സിനിമയുടെ തിരക്കഥാകൃത്ത് ആണ് ശബ്‌ന.
'വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ' എന്നാണ് ചിത്രത്തിന് അടിക്കുറിപ്പു നല്‍കിയിരിക്കുന്നത്. #rejectcab എന്ന ഹാഷ്ടാഗും ഒപ്പം ചേര്‍ത്തിരിക്കുന്നു.
പൗരത്വനിയമഭേദഗതിബില്‍ പാസായതിനെതിരെ രാജ്യത്തൊട്ടാകെ പ്രതിഷേധങ്ങളുടെ അലകളടിക്കുന്ന പശ്ചാത്തലത്തിലാണ് നടിയുടെ ഈ പോസ്റ്റ്. കമലഹാസന്‍, മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത്ത്, പാര്‍വതി തിരുവോത്ത്, ദുല്‍ഖര്‍ സല്‍മാന്‍, അമല പോള്‍, അനൂപ് മേനോന്‍ സംവിധായകന്‍ ജോയ് മാത്യു, തുടങ്ങി സിനിമാമേഖലയില്‍ നിന്നും നിരവധി പ്രമുഖരാണ് വിഷയത്തില്‍ പ്രതികരണങ്ങളറിയിച്ചിട്ടുള്ളത്.
Content Highlights : anaswara rajan instagram post wearing pardah citizenship amendment act protest
Share this Article
Related Topics