കൊച്ചി: ഷെയ്ന്‍ നിഗം വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിനായി താരംസംഘടനയായ അമ്മ ഇടപെടുന്നു. അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ജനുവരി ഒമ്പതിന് കൊച്ചിയില്‍ ചേരും. ഡിസംബര്‍ 22ന് അമ്മയുടെ യോഗം കൊച്ചിയില്‍ ചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രസിഡന്റ് മോഹന്‍ലാലിന്റെ അസൗകര്യം കാരണം മാറ്റിവെക്കുകയായിരുന്നു.
ജനുവരി ഒമ്പതിനാണ് കൊച്ചിയില്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേരുന്നത്. ഈ യോഗത്തിലേക്ക് ഷെയ്‌നെ കൂടി വിളിച്ചു വരുത്തി പ്രശ്‌നപരിഹാരത്തിനാണ് സംഘടന ശ്രമിക്കുന്നത്.
അതേസമയം ഷെയ്‌നുമായി നേരിട്ടൊരു ചര്‍ച്ചയ്ക്ക് തങ്ങള്‍ ഇപ്പോഴില്ലെന്ന നിലപാടിലാണ് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. വിഷയം അമ്മ ചര്‍ച്ച ചെയ്ത ശേഷം ആ തീരുമാനം തങ്ങളെ അറിയിച്ചാല്‍ മതിയെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു. ഇതിനു ശേഷം തങ്ങളുടെ പ്രതികരണം ഉണ്ടാകുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നു. പ്രശ്‌നപരിഹാരം ഉണ്ടായേക്കുമെന്നാണ് സൂചന.
content highlights: amma to intervene shane nigam issue
Share this Article
Related Topics