സമകാലികരായിരുന്നു ബിഗ് ബി അമിതാഭ് ബച്ചനും ഋഷി കപൂറും. ഒരാള്‍ ആംഗ്രി യങ് മാന്‍. ഋഷി ബോളിവുഡിന്റെ റൊമാന്റിക് മുഖവും. രണ്ടര പതിറ്റാണ്ടിനുശേഷം വെള്ളിത്തിരിയില്‍ ഒന്നിക്കുകയാണ് ഇരുവരും.
ഒരു സവിശേഷതയുണ്ട് ഈ ഒത്തുചേരലിന്. ബച്ചിന്‍ ഋഷി കപൂറിന്റെ അച്ഛനായാണ് വേഷമിടുന്നത്. 102 നോട്ട്ഔട്ട് എന്ന ചിത്രത്തില്‍ 102 വയസ്സുള്ള ആളായാണ് ബച്ചന്‍ എത്തുന്നത്. മകനാവുന്ന ഋഷിക്ക് പ്രായം 75 ഉം.
ഇതേ പേരിലുള്ള ഒരു ഗുജറാത്തി നാടകത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്. ബച്ചനും ഋഷിക്കും ചിത്രത്തില്‍ ഗുജറാത്തി ഡയലോഗുമുണ്ട്. ഉമേഷ് ശുക്ലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഒരു മാസം നീണ്ടുനില്‍ക്കുന്ന ഷൂട്ടിങ് ആരംഭിച്ചു.
ഇതിഹാസതുല്ല്യനായ ബച്ചനൊപ്പം വീണ്ടും ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഋഷി കപൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഇടയ്ക്ക് ബന്ധപ്പെടുന്നത് കാരണം 26 വര്‍ഷത്തെ വിടവ് അറിഞ്ഞതേയില്ലെന്നും ഋഷി കുറിച്ചു.
Share this Article
Related Topics