ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാം അമര്‍ അക്ബര്‍ ആന്റണിയെക്കുറിച്ച് ഹാര്‍വാഡ് സര്‍കലാശാലയില്‍ ഗവേഷണ പ്രബന്ധം. 1977ല്‍ പുറത്തിറങ്ങി ബോക്‌സ് ഓഫീസില്‍ വന്‍ തരംഗം സൃഷ്ടിച്ച ഈ ചിത്രത്തെക്കുറിച്ച് വില്ല്യം എലിസണ്‍, ക്രിസ്റ്റിയന്‍ ലീ നൊവെറ്റ്‌സ്‌കെ, ആന്‍ഡി റോട്ട്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗവേഷണം നടത്തി പുസ്തകമിറക്കിയത്.
മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും കരുത്തും സൗന്ദര്യവും വിളിച്ചോതി മന്‍മോഹന്‍ ദേശായി ഒരുക്കിയ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, വിനോദ് ഖന്ന, ഋഷി കപൂര്‍ എന്നിവാണ് പ്രധാന വേഷത്തിലെത്തിയത്. ബച്ചന്‍ തന്നെയാണ് പ്രബന്ധത്തിന്റെ പുറംചട്ട അടക്കം ഈ വിവരം ട്വീറ്റ് ചെയ്തത്.
അന്‍ ഹോനി കോ, മൈ നെയിം ഇസ് ആന്റണി ഗോണ്‍സാല്‍വസ്, പര്‍ദ ഹൈ പര്‍ദ തുടങ്ങിയ ലക്ഷ്മികാന്ത്-പ്യാരേലാല്‍ ഈണമിട്ട അതിലെ ഗാനങ്ങള്‍ ഏക്കാലത്തെയും വലിയ ഹിറ്റുകളാണ്.
ഹാസ്യവും ആക്ഷനും സെന്റിമെന്റ്‌സും ഹിറ്റ് ഗാനങ്ങളും കോര്‍ത്തിണക്കി ഒരുക്കിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമാവുക മാത്രമല്ല, നിരവധി പരുസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. ഈ ചിത്രം മലയാളം ഉള്‍പ്പടെ (നാദിര്‍ഷയുടെ ചിത്രമല്ല) ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും മൊഴിമാറ്റിയോ റീമേക്ക് ചെയ്‌തോ ഇറക്കിയിട്ടുണ്ട്.