ടാക്‌സ് അടയ്ക്കാത്തതിന്റെ ഭയാനകമായ വേര്‍ഷന്‍ - അമല പോളിനെ ട്രോളി സോഷ്യല്‍ മീഡിയ


നമുക്ക് വന്ന് ചേരാനുള്ളതെല്ലാം അവ സ്വീകരിക്കാനുള്ള ത്രാണി കൈവരുമ്പോള്‍ നമ്മളെ തേടി വരും എന്ന ടാഗോര്‍ വചനത്തിനൊപ്പമാണ് നാക്ക് നീട്ടിയും മറ്റും വ്യത്യസ്ത പോസിലുള്ള സെല്‍ഫി അമല പോസ്റ്റ് ചെയ്തത്.

തെന്നിന്ത്യന്‍ താരസുന്ദരി അമല പോളാണ് കുറച്ച് ദിവസങ്ങളായി വാര്‍ത്തകളിലെ താരം. വാഹന നികുതി വെട്ടിപ്പ് നടത്തിയതിന്റെ പേരില്‍ അമലയ്ക്കെതിരെ സോഷ്യല്‍ മീഡിയയ്ക്കകത്തും പുറത്തും ആക്രമണം നടക്കുമ്പോള്‍ അതിനെ പരിഹസിച്ച് അമല നടത്തിയ ബോട്ട് യാത്രയുമെല്ലാം വാര്‍ത്തയായിരുന്നു. ഇപ്പോള്‍ വര്‍ക്കൗട്ട് കഴിഞ്ഞുള്ള അമലയുടെ സെല്‍ഫിയാണ് വൈറലാകുന്നത്.

നമുക്ക് വന്ന് ചേരാനുള്ളതെല്ലാം അവ സ്വീകരിക്കാനുള്ള ത്രാണി കൈവരുമ്പോള്‍ നമ്മളെ തേടി വരും എന്ന ടാഗോര്‍ വചനത്തിനൊപ്പമാണ് നാക്ക് നീട്ടിയും മറ്റും വ്യത്യസ്ത പോസിലുള്ള സെല്‍ഫി അമല പോസ്റ്റ് ചെയ്തത്. സ്‌നേഹിക്കൂ,ജീവിക്കു,സന്തോഷിക്കൂ എന്ന ഹാഷ്ടാഗും നല്‍കിയിട്ടുണ്ട് .

മ്യാരകമായെന്നാണ് ചില കമന്റുകള്‍ , ഹാലോവീന്റെ മേക്കപ്പ് ആണോ എന്ന് ചോദിച്ചവരും ഉണ്ട്. ടാക്‌സ് അടയ്ക്കാത്തതിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട് ഇത്രയും ഭയാനകമായ വേര്‍ഷന്‍ ആദ്യാണെന്നാണ് ചിലരുടെ കമന്റ്

എന്തായാലും അമലയുടെ ഈ വ്യത്യസ്ത സെല്‍ഫിക്ക് ട്രോളുകളോടൊപ്പം തന്നെ ടാക്‌സ് അടക്കാത്തതിന്റെ പേരിലുള്ള വിമര്‍ശനങ്ങളും ധാരാളം ലഭിച്ചിട്ടുണ്ട്


Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram