കുഞ്ചാക്കോ ബോബനെ നായകനാക്കി ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണ് അള്ള് രാമേന്ദ്രന്‍. അപര്‍ണ ബലമുരളിയും ചാന്ദിനി ശ്രീധറുമാണ് ചിത്രത്തിലെ നായികമാര്‍. ജിംഷി ഖാലിദ് ക്യാമറ കൈകകാര്യം ചെയുന്ന ചിത്രത്തിന്റെ സംഗീതം ഷാന്‍ റഹ്മാനാണ്. അരികില്‍ ഒരാള്‍, ചന്ദ്രേട്ടന്‍ എവിടെയാ, കല, വര്‍ണ്യത്തില്‍ ആശങ്ക, തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ച ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സെന്‍ട്രല്‍ സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സാണ് ചിത്രം തിയേറ്ററില്‍ എത്തിക്കുന്നത്.
ഒരു വര്‍ക് ഷോപ്പ് ഉടമയായ രാമചന്ദ്രന്റെ കഥയാണ് അള്ള് രാമേന്ദ്രനിലൂടെ പറയുന്നത്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ഇന്നേവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് എത്തുന്നത്. പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കൃഷ്ണശങ്കര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. പോരാട്ടം എന്ന വ്യത്യസ്ത ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ബിലഹരി. . ഏറ്റവും ചെലവ് കുറഞ്ഞ ചിത്രമായ പോരാട്ട വെറും 25000 രൂപയ്ക്കാണ് ഒരുക്കിയത്.
Content Highlights : allu ramendran kunchakko boban aparna balamurali chandini sreedharan bilahari
Share this Article
Related Topics