തെന്നിന്ത്യന്‍ നടന്‍ അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു ബോബി വിവാഹിതനായി. ബോബിയുടെ രണ്ടാം വിവാമാണ് ഇത്. മുംബൈ സ്വദേശിനിയായ നീല ഷാ ആണ് വധു. എം.ബി.എ ബിരുദധാരിയായ നീല ഷാ യോഗ ഇന്‍സ്ട്രക്ടര്‍ ആണ്.
"ഞാന്‍ വിവാഹിതനായി..ഇതെനിക്ക് പുതിയ തുടക്കമാണ്.. എന്നെ അനുഗ്രഹിക്കണം. ഞാന്‍ 2005-ല്‍ വിവാഹിതനായി 2016-ല്‍ സമാധാനപരമായി വിവാഹമോചിതനുമായി.. ദൈവം എന്നെ മുന്നോട്ട് പോകാനും സന്തോഷമായി ജീവിക്കാനും പഠിപ്പിച്ചിട്ടുണ്ട്.. എന്റെ കുടുംബം എന്നെ പൂര്‍ണമായും ഇതില്‍ പിന്തുണയ്ക്കുന്നു." വിവാഹ വാര്‍ത്ത പങ്കുവച്ചുകൊണ്ട് അല്ലു ബോബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
നീലിമയാണ് അല്ലു ബോബിയുടെ ആദ്യ ഭാര്യ. ഇരുവര്‍ക്കും അന്‍വിത എന്ന മകളുമുണ്ട്.
Content Highlights : Allu Arjun's Brother Allu Bobby Second Marriage
Share this Article
Related Topics