തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള നടനാണ് അല്ലു അര്‍ജുന്‍. തന്റെ ആരാധകരെ എന്നും ചേര്‍ത്ത് നിര്‍ത്താന്‍ ശ്രദ്ധിക്കാറുമുണ്ട് താരം. കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം അതിനുദാഹരണമാണ്. അല്ലു അര്‍ജുന്‍ എന്ന മനുഷ്യ സ്‌നേഹിയെ ആരാധകര്‍ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അവ. തന്റെ കടുത്ത ആരാധകന്റെ അവസാന ആഗ്രഹം നിറവേറ്റാന്‍ അല്ലു കഴിഞ്ഞ ദിവസം വിശാഖപട്ടണത്തേക്ക് സ്പെഷ്യല്‍ ഫ്‌ലൈറ്റ് ബുക്ക് ചെയ്ത് പോയിരുന്നു.
തന്റെ പ്രിയ നടനെ ഒന്ന് കാണണമെന്ന് മാത്രമായിരുന്നു ദേവ് സായി ഗണേഷ് എന്ന ആരാധകന്റെ അവസാനത്തെ ആഗ്രഹം. ഇതറിഞ്ഞ അല്ലു അര്‍ജുന്‍ മറ്റു തിരക്കുകളെല്ലാം മാറ്റിവച്ച് വിശാഖപട്ടണത്തേയ്ക്ക് തിരിക്കുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ദേവ് സായി ഗണേഷ് നാളുകളായി രോഗശയ്യയിലാണ്. അല്ലുവിനെ അപ്രതീക്ഷിതമായി കണ്ട ദേവിനും കുടുംബാംഗങ്ങള്‍ക്കും ആനന്ദക്കണ്ണീരടക്കാനായില്ല. അല്ലു അര്‍ജുന്‍ തന്നെയാണ് വികാരനിര്‍ഭരമായ ഈ നിമിഷം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.
"എന്നെ കാണണം എന്നത് മാത്രമായിരുന്നു മരിച്ചു കൊണ്ടിരിക്കുന്ന എന്റെ ആരാധകന്റെ അവസാനത്തെ ആഗ്രഹം. ഒരാളുടെ അവസാന ആഗ്രഹമായി മാറുന്നത് എത്ര ശ്രേഷ്ഠമായ കാര്യമാണ്. അദ്ദേഹത്തെ കാണാനായി വിശാഖപട്ടണത്തേക്ക് പോയി. ഒരു ചെറുപ്പക്കാരന്‍ മാഞ്ഞു പോകുന്നത് കാണുമ്പോള്‍ ഹൃദയം തകരുന്നു." അല്ലു കുറിച്ചു.
allu arjun fullfill last wish of his fan allu arjun actor