തെന്നിന്ത്യ മുഴുവന്‍ ധാരാളം ആരാധകരുള്ള നടനാണ് അല്ലു അര്‍ജുന്‍. തന്റെ ആരാധകരെ എന്നും ചേര്‍ത്ത് നിര്‍ത്താന്‍ ശ്രദ്ധിക്കാറുമുണ്ട് താരം. കുറച്ചുനാളുകള്‍ക്ക് മുന്‍പ് ക്യാന്‍സര്‍ ബാധിതനായ ദേവ്‌സായി ഗണേഷ് എന്ന തന്റെ ആരാധകന്റെ അവസാന ആഗ്രഹം നിറവേറ്റാന്‍ അല്ലു വിശാഖപട്ടണത്തേക്ക് സ്‌പെഷ്യല്‍ ഫ്ലൈറ്റ് ബുക്ക് ചെയ്ത് പോയിരുന്നു. ദേവ്‌സായി അന്തരിച്ചുവെന്ന ദു:ഖവാര്‍ത്ത ആരാധകരുമായി പങ്കുവയ്ച്ചിരിക്കുകയാണ് താരം.
'ദേവ്‌സായിക്ക് ആദരാഞ്ജലികള്‍. ആവന്റെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത കേട്ടപ്പോള്‍ ഹൃദയം തകര്‍ന്നു. ദോവ്‌സായിയുടെ കുടുംബത്തിന്റെ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു'- അല്ലു കുറിച്ചു.
തന്റെ പ്രിയ നടനെ ഒന്ന് കാണണമെന്ന് മാത്രമായിരുന്നു ദേവ്‌സായിയുടെ അവസാനത്തെ ആഗ്രഹം. ഇതറിഞ്ഞ അല്ലു അര്‍ജുന്‍ മറ്റു തിരക്കുകളെല്ലാം മാറ്റിവച്ച് വിശാഖപട്ടണത്തേയ്ക്ക് തിരിക്കുകയായിരുന്നു. ക്യാന്‍സര്‍ ബാധിതനായിരുന്ന ദേവ് സായി ഗണേഷ് ചികിത്സയിലായിരുന്നു.
അല്ലുവിനെ അപ്രതീക്ഷിതമായി കണ്ട ദേവിനും കുടുംബാംഗങ്ങള്‍ക്കും ആനന്ദക്കണ്ണീരടക്കാനായില്ല. അല്ലു അര്‍ജുന്‍ തന്നെയാണ് വികാരനിര്‍ഭരമായ ഈ നിമിഷം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.
'എന്നെ കാണണം എന്നത് മാത്രമായിരുന്നു മരിച്ചു കൊണ്ടിരിക്കുന്ന എന്റെ ആരാധകന്റെ അവസാനത്തെ ആഗ്രഹം. ഒരാളുടെ അവസാന ആഗ്രഹമായി മാറുന്നത് എത്ര ശ്രേഷ്ഠമായ കാര്യമാണ്. അദ്ദേഹത്തെ കാണാനായി വിശാഖപട്ടണത്തേക്ക് പോയി. ഒരു ചെറുപ്പക്കാരന്‍ മാഞ്ഞു പോകുന്നത് കാണുമ്പോള്‍ ഹൃദയം തകരുന്നു'- എന്നാണ് അല്ലു ദേവ്‌സായിയെ കണ്ടതിന് ശേഷം കുറിച്ചത്.
Share this Article
Related Topics