അല്ലു അര്‍ജുന്‍ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രം 'ഡിജെ-ദുവ്വഡ ജഗന്നാഥ'ത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഇക്കുറി അല്ലു അര്‍ജുന്‍ പ്രത്യക്ഷപ്പെടുന്നത്.
വെള്ള മുണ്ടും ജുബ്ബയും ധരിച്ച് പച്ചക്കറികളുമായി സ്‌കൂട്ടറില്‍ വരുന്ന നായകനാണ് പോസ്റ്ററിലുള്ളത്. മോഹന്‍ ജോദാരോ ഫെയിം പൂജാ ഹെഗ്‌ഡെയാണ് നായിക. ഹരീഷ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ഡിജെ നിര്‍മിക്കുന്നത്.
ചിത്രത്തിന്റെ ടീസര്‍ ശിവരാത്രി ദിനത്തില്‍ പുറത്തുവരും.
Share this Article
Related Topics