നടന് വിജയ്ക്കൊപ്പമുള്ള തന്റെ ഫോട്ടോ ചോര്‍ന്നതില്‍ കടുത്ത പ്രതികരണവുമായി ബൈക്ക് റേസിങ് ചാമ്പ്യന്‍ അലീഷ അബ്ദുള്ള. സാമൂഹിക മാധ്യമങ്ങളുടെ വിശ്വാസ്യതയേയും സുരക്ഷിതത്വത്തെയും ചോദ്യം ചെയ്താണ് അലീഷ പ്രതികരിച്ചത്.
വിജയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം അലീഷ തന്റെ വാട്സ് ആപ്പ് അക്കൗണ്ടിന്റെ പ്രൊഫൈല്‍ ഫോട്ടോ ആക്കിയിരുന്നു. ഈ ചിത്രമാണ് ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.
'നമുക്ക് സ്വകാര്യതയില്ല എന്നത് വളരെ ദേഷ്യം പിടിപ്പിക്കുന്ന കാര്യമാണ്. പലരും നമ്മുടെ പ്രൊഫൈല്‍ ചിത്രങ്ങൾ പോലും മോഷ്ടിക്കുന്നു. എന്തിന്? എന്തുകൊണ്ട്? - അലീഷ ചോദിക്കുന്നു.
Content Highlight: Alisha Abdullah, Vijay, Viral Photos, Whatsapp Tamil Movie, Mersal
Share this Article
Related Topics