പൗരത്വഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥകള്‍ നടത്തുന്ന പ്രതിഷേധത്തിനോട് തനിക്ക് യോജിപ്പില്ലെന്ന് നടന്‍ അക്ഷയ് കുമാര്‍. ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളുടെ സമരത്തെ സംബന്ധിച്ച് വന്ന ഒരു ട്വീറ്റില്‍ താന്‍ അറിയാതെ ലൈക്ക് ചെയ്തു പോയതാണെന്നും അക്ഷയ് കുമാര്‍ പറയുന്നു. അക്ഷയ് കുമാര്‍ ലൈക്ക് ചെയ്തതോടെ അദ്ദഹം പ്രതിഷേധത്തിന് പിന്തുണ നല്‍കുന്നുവെന്ന് തരത്തില്‍ പ്രചരണങ്ങളുണ്ടായിരുന്നു. ഇതെ തുടര്‍ന്നാണ് അക്ഷയ് വിശദീകരണവുമായി രംഗത്ത് വന്നത്.
അറിയാതെ സംഭവിച്ചതാണെന്നും 'അബദ്ധം' മനസ്സിലായ ഉടന്‍ തന്നെ തിരുത്തിയെന്നും അക്ഷയ് ട്വീറ്റ് ചെയ്തു.
സ്‌ക്രോള്‍ ചെയ്യുമ്പോള്‍ അബദ്ധത്തില്‍ ലൈക്ക് ബട്ടണ്‍ അമര്‍ന്ന് പോയതായിരിക്കാം. അത് മനസ്സിലായപ്പോള്‍ തന്നെ ഞാന്‍ അണ്‍ലൈക്ക് ചെയ്തു. ഇത്തരം നടപടികളെ ഞാന്‍ അനുകൂലിയ്ക്കുന്നില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
സംഭവത്തില്‍ പ്രതികരിക്കാന്‍ ചുരുക്കം ചില സിനിമാപ്രവര്‍ത്തകര്‍ മാത്രമേ തയ്യാറായിട്ടുള്ളൂ. ഇനിയും നിശബ്ദനായിരിക്കാന്‍ സാധിക്കില്ലെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ് പറഞ്ഞപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടി പാര്‍വതി രംഗത്തെത്തി.
Content Highlights: Akshay Kumar Says He Liked Tweet on Jamia Students by Mistake, citizenship amendment bill 2019