ദേശീയ, അന്തര്‍ ദേശീയ തലങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയ നേടിയ ഹ്രസ്വചിത്രം 'അകം പുറം ' യൂട്യൂബിലെത്തി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു പ്രതിയെ കൊണ്ട് രണ്ട് പോലീസുകാര്‍ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. മനുഷ്യ ജീവിതത്തിലെ സംഘര്‍ഷഭരിതമായ ചില മുഹൂര്‍ത്തങ്ങളിലേക്കാണ് സിനിമ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്.
14 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തിരുവനന്തപുരം സ്വദേശി അഭിലാഷ് പുരുഷോത്തമനാണ്. അഭിലാഷ് തന്നെയാണ് കഥയും രചിച്ചിരിക്കുന്നത്. അരുണ്‍ പുനല്ലൂര്‍ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നു. ചലച്ചിത്ര താരങ്ങളായ ശരത് ദാസ്, പ്രേം ലാല്‍, അരുണ്‍ പുനലൂര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
ഏഴ് മണിക്കൂർ കൊണ്ട് ചിത്രീകരിച്ച 'അകം പുറം' മൂന്ന് വിദേശ ചലച്ചിത്രമേളകള്‍ അടക്കം ഒമ്പത് ചലച്ചിത്ര മേളകളില്‍ ഇത് വരെ പങ്കെടുക്കുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ടെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. കൂടാതെ ലണ്ടന്‍ ഹക്കിനി അറ്റിക് എന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഡ്രാമ കാറ്റഗറിയിലേക്ക് ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ലിജു അമ്പലം കുന്നാണ് ഛായാഗ്രഹണം ചെയ്തിരിക്കുന്നത്. പശ്ചാത്തല സംഗീതം മിഥുന്‍ മുരളി, എഡിറ്റിങ് സുജേഷ് , എഫക്ട് വിപിന്‍ ശ്രീ, സ്റ്റില്‍സ് ബാലു പ്രേം, പരസ്യ കല പവി ശങ്കര്‍.
Share this Article
Related Topics