രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അജു വര്‍ഗീസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കമല എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു ത്രില്ലറണ്. 36 മണിക്കൂര്‍ കൊണ്ട് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ഈ തിരക്കഥ എഴുതിയപ്പോള്‍ ഇപ്പോള്‍ മലയാള സിനിമയിലുള്ള ഒരു പാട് നായകന്മാരെ ഞാന്‍ പരിഗണിച്ചു. പക്ഷേ ആരും ഈ കഥാപാത്രത്തിന് അനുയോജ്യരായിരുന്നില്ല. ഈ ചിത്രം ഇപ്പോള്‍ ചെയ്യേണ്ട എന്ന് കരുതി മാറ്റി വയ്ക്കുന്നത് എന്നെ സംബന്ധിച്ച് ഏറെ ദു:ഖകരമായ ഒരു സംഗതിയായിരുന്നു. ഒരു ദിവസം രാവിലെ എന്റെ മനസ്സില്‍ അജുവിന്റെ മുഖം തെളിഞ്ഞു. അന്ന് ഞാന്‍ തിരിച്ചറിഞ്ഞു, ഈ തിരക്കഥ ഞാന്‍ എഴുതിയത് അജുവിന് വേണ്ടി തന്നെയാണെന്ന്- രഞ്ജിത്ത് ശങ്കര്‍ പറയുന്നു.
രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഒട്ടുമിക്ക ചിത്രങ്ങളിലും അജു വേഷമിട്ടിട്ടുണ്ട്. സുസുധി വാത്മീകം, പുണ്യാളന് അഗര്‍ബത്തീസ്, രാമന്റെ ഏദന്‍ തോട്ടം, പ്രേതം തുടങ്ങിയ ചിത്രങ്ങളില്‍ അജു അഭിനയിച്ചിട്ടുണ്ട്.
Content Highlights: aju varghese in ranjith sankar thriller movie, kamala, central character, hero