തന്റെ പുതിയ ചിത്രമായ ദേ ദേ പ്യാര്‍ ദേയിലെ ഏതാനും രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡിന്റെ നടപടിയില്‍ അതൃപ്തി പരസ്യമാക്കി നായകന്‍ അജയ് ദേവ്ഗണ്‍.
ചിത്രത്തിലെ ദ്വയാര്‍ഥ പ്രയോഗമുള്ള രണ്ട് ഡയലോഗുകള്‍ക്കും ഗാനരംഗത്തിലെ ഒരു സീനിനുമെതിരേയാണ് സെന്‍സര്‍ ബോര്‍ഡിന്റെ നടപടി. ഡയലോഗുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട സെന്‍സര്‍ ബോര്‍ഡ് ഗാനരംഗത്തില്‍ നായിക രാകുല്‍പ്രീത് സിങ് പിടിക്കുന്ന മദ്യക്കുപ്പിക്ക് പകരം പൂക്കളുടെ ബൊക്ക ഉപയോഗിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്.
സെന്‍സര്‍ ബോര്‍ഡിന്റെ നടപടികളെ കുറിച്ച് തനിക്ക് അറിവില്ലെന്ന് ഇന്ത്യ ടുഡേയോട് സംസാരിക്കവെ അജയ് ദേവ്ഗണ്‍ പ്രതികരിച്ചു. സെന്‍സര്‍ ബോര്‍ഡില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഞങ്ങള്‍ ഇപ്പോള്‍ സിനിമയുടെ പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണ്. മദ്യക്കുപ്പിക്ക് പകരം എങ്ങനെയാണ് ബൊക്ക ഉപയോഗിക്കുക എന്നറിയില്ല. എന്താണ് പ്രശ്‌നം എന്നറിയാന്‍ ഒരിക്കല്‍ക്കൂടി സിനിമ കാണേണ്ടിവരും.
അമ്പതു വയസ്സുള്ള ആശിഷ് എന്ന ധനാഢ്യനായ ആശിഷ് ഇതിന്റെ പകുതി വയസ്സ് മാത്രം പ്രായമായ അയേഷ എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തില്‍ ആശിഷ് എന്ന അജയ് ദേവ്ഗണ്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ മുന്‍ ഭാര്യയായി അഭിനയിക്കുന്നത് തബുവാണ്.
Content Highlights: Ajay Devgn on CBFC cuts in Bollywood Movie De De Pyaar De Starring Rakul Preet Singh
Share this Article
Related Topics