ഐശ്വര്യ റായ്‌ക്കൊപ്പം ഒരു സീനിലെങ്കിലും അഭിനയിക്കുക എന്നത് സ്വപ്നം കാണാത്ത നടന്മാരുണ്ടാവില്ല ഇന്ത്യയിൽ. ഇപ്പോൾ ആ ഭാഗ്യം സിദ്ധിച്ചിരിക്കുന്നത് രാജ്കുമാർ റാവുവിനാണ്. അതുല്‍ മഞ്ചരേക്കര്‍ സംവിധാനം ചെയ്യുന്ന ഫണ്ണി ഖാൻ എന്ന സിനിമയിലാണ് ഐശ്വര്യകൊപ്പം രാജ്കുമാർ റാവു വേഷമിട്ടത്.
അനില്‍ കപൂറാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് രാജ്കുമാർ റാവു അവതരിപ്പിക്കുന്നത്.
സിനിമയുടെ ചിത്രീകരണത്തിനിടയിൽ തനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് രാജ്കുമാർ റാവു. ഐശ്വര്യയ്‌ക്കൊപ്പമുള്ള റൊമാന്റിക് സീനുകളിൽ താൻ വല്ലാതൊരു മാനസികാവസ്ഥയിൽ ആയിരുന്നെന്നാണ് താരം തുറന്നുപറഞ്ഞത്. മുന്‍ ലോക സുന്ദരിക്കൊപ്പമാണ് അഭിനയിക്കുന്നതെന്ന ചിന്ത ഉണ്ടായതിനാൽ റൊമാന്റിക് സീനുകള്‍ ചെയ്യുമ്പോള്‍ തന്റെ ധൈര്യം ചോര്‍ന്നുപോയെന്നും രാജ്കുമാർ റാവു പറഞ്ഞു.
Share this Article
Related Topics