'ഐശ്വര്യയെക്കുറിച്ച് കേള്‍ക്കുന്നതെല്ലാം കള്ളം, എന്തിന് ഓരോന്ന് എഴുതിപ്പിടിക്കുന്നു'


ജീവിതത്തില്‍ ഒരു ദിവസം പോലും ജിമ്മില്‍ പോകാത്ത ആളാണ് ഐശ്വര്യയെന്ന് അവരെ അറിയാവുന്നവര്‍ക്ക് മുഴുവന്‍ അറിയാം.

അഭിനയിച്ചാലും ഇല്ലെങ്കിലും താരങ്ങള്‍ക്ക് സ്വൈര്യം കൊടുക്കില്ല ആരാധകരും ഗോസിപ്പുകാരും. താരം ഐശ്വര്യയെ പോലുള്ള ഒരാളാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട. ആരാധ്യയുടെ അമ്മയായി ഒതുങ്ങിക്കഴിയുമ്പോഴും ഐശ്വര്യയ്ക്ക് സമാധാനം കൊടുക്കില്ല ഗോസിപ്പുകാര്‍. ഒടുവില്‍ ഭര്‍ത്താവ് അഭിഷേക് ബച്ചനു തന്നെ ഇതിനെതിരെ പ്രതികരിച്ചു രംഗത്തുവരേണ്ടിവന്നു. ഭാര്യയെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങള്‍ തന്നെ അസ്വസ്ഥനാക്കുന്നതുകൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭിഷേക് പറഞ്ഞു.

ഐശ്വര്യയെക്കുറിച്ച് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നതെല്ലാം കള്ളമാണ്. എന്തിനാണ് ആളുകള്‍ അവരെക്കുറിച്ച് ഇങ്ങനെ ഓരോന്ന് എഴുതിപ്പിടിക്കുന്നതെന്ന് അറിയില്ല. ഒരു അമ്മയായശേഷമാണ് ഐശ്വര്യയുടെ കരിയര്‍ ഒന്ന് പിന്നോട്ടടിച്ചത്. ഇപ്പോള്‍ ആരാധ്യയ്ക്കുവേണ്ടിയാണ് അവര്‍ എല്ലാം ചെയ്യുന്നത്. അവരൊരു സൂപ്പര്‍മോമാണ്. ആരാധ്യ ഉണ്ടായതു മുതല്‍ മാധ്യമങ്ങള്‍ അവര്‍ക്ക് പിറകെയാണ്. വണ്ണം വച്ചതായിരുന്നു പ്രശ്‌നം. പല മോശം കാര്യങ്ങളും അവര്‍ എഴുതിപ്പിടിപ്പിച്ചു. ഞാന്‍ അസ്വസ്ഥനാണെന്ന് കണ്ടപ്പോള്‍ ഇതൊന്നും കാര്യമാക്കേണ്ടതില്ലെന്നായിരുന്നു ഐശ്വര്യ പറഞ്ഞത്. ജീവിതത്തില്‍ ഒരു ദിവസം പോലും ജിമ്മില്‍ പോകാത്ത ആളാണ് ഐശ്വര്യയെന്ന് അവരെ അറിയാവുന്നവര്‍ക്ക് മുഴുവന്‍ അറിയാം. ധൂം2 വിന്റെ ചിത്രീകരണ സമയത്ത് മാത്രമാണ് ഞാനും ഉദയ് ചോപ്രയും ഹൃത്വിക്ക് റോഷനും അവരെ പിടിച്ചുവലിച്ചു കൊണ്ടുപോയത്-അഭിഷേക് പറഞ്ഞു.

ജീവിതത്തില്‍ ഒന്നിനെക്കുറിച്ചും ഒരു പരാതിയും പറയാത്ത ആളാണ് ഐശ്വര്യയെന്നും അഭിഷേക് പറഞ്ഞു. നിരന്തരമായി യാത്ര ചെയ്യേണ്ടിവരുന്നതില്‍ അവര്‍ ഒരു പരിഭവവും പറയാറില്ല. വിമാനത്തില്‍ സീറ്റ് എവിടെയാണ്, ഏത് വാഹനത്തിലാണ് യാത്ര ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളൊന്നും അവരെ അലട്ടാറില്ല. ഒരു കാര്യത്തിലും പരാതി പറയാറില്ല. ഇത്തരം ചെറിയ കാര്യങ്ങളിലായിരുന്നില്ല അവരുടെ ശ്രദ്ധ-അഭിഷേക് പറഞ്ഞു.

Content Highlights: Aishwarya Rai, Abhishek Bachchan, Aaradhya, Bollywood, Hindi Movie, Gym, Uday Chopra, Hrithik Roshan, Gossip, Actress, Glamour

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram