വനിത വിജയകുമാറിന്റെ കുട്ടിയെ കാണാനില്ലെന്ന് പരാതി


വനിതയുടെ മുന്‍ ഭര്‍ത്താവ് ആനന്ദ രാജനാണ് പോലീസില്‍ പരാതി നല്‍കിയത്

ടി വനിതാ വിജയ കുമാറിന്റെ മകളെ കാണാനില്ലെന്ന് പരാതി. വനിതയുടെ മുന്‍ ഭര്‍ത്താവ് ആനന്ദ രാജനാണ് പോലീസില്‍ പരാതി നല്‍കിയത്.

വിവാഹ മോചനത്തിന് ശേഷം മകളുടെ സംരക്ഷണം കോടതി ആനന്ദ രാജനെയാണ് ഏല്‍പ്പിച്ചിരുന്നത്. ഹൈദരാബാദിലാണ് ആനന്ദ രാജ താമസിക്കുന്നത്. കുട്ടിയെ കാണാന്‍ വനിത ഹൈദരാബാദില്‍ ഇടയ്ക്കിടെ വരുമായിരുന്നു. അവധിക്കാലമായത് കൊണ്ട് അമ്മയ്‌ക്കൊപ്പം ചെന്നൈയിലേക്ക് പോയ കുഞ്ഞ് പിന്നീട് മടങ്ങി വന്നില്ലെന്നാണ് പരാതി.

ഞാനും വനിതയും 2012 വിവാഹ മോചിതരായതാണ്. അന്ന് മുതല്‍ എന്റെ മകള്‍ക്കൊപ്പം ഹൈദരാബാദിലാണ് താമസം. കുട്ടിയെ കാണാന്‍ വനിത ഈയിടെ ഹൈദരാബാദില്‍ വരികയും ചെന്നൈയിലേക്ക് അവളെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. എന്റെ കുഞ്ഞിനെ ഇപ്പോള്‍ കാണാനില്ല. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്- ആനന്ദ രാജ പറഞ്ഞതായി ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram