തെന്നിന്ത്യന്‍ സിനിമയില്‍ വീണ്ടും മീ ടൂ ആരോപണം തരംഗമാകുന്നു. ശാലു ശ്യാമു എന്ന നടിയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. സമീപകാലത്തിറങ്ങിയ വിജയ് ദേവേരക്കൊണ്ടുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നോട് വഴങ്ങിക്കൊടുക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ആരാധകരുമായി സാമൂഹിക മാധ്യമത്തിലൂടെ സംവദിക്കുന്നതിനിടെയാണ് നടിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ സിനിമ ഏതാണെന്നും സംവിധായകന്‍ ആരാണെന്നും അവര്‍ പറഞ്ഞില്ല.
'ഞാന്‍ പരാതിപ്പെടാന്‍ പോയാല്‍ എന്താണ് ഉണ്ടാവുക. അവര്‍ തെറ്റ് സമ്മതിക്കില്ല. ആദ്യമായല്ല ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകുന്നത്. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം'- ശാലു പറഞ്ഞു.
തമിഴ് സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടിയാണ് ശാലു. ശിവകാര്‍ത്തികേയന്‍, നയന്‍താര എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ മിസറ്റര്‍ ലോക്കല്‍ എന്ന ചിത്രത്തിലാണ് ശാലു അവസാനമായി വേഷമിട്ടത്. ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
തെന്നിന്ത്യയില്‍ ഗായിക ചിന്‍മയി തുടക്കം കുറിച്ച മീ ടൂ ക്യാമ്പയിനിന്റെ ഭാഗമായി ഒട്ടനവധി വനിതകളാണ് സിനിമാപ്രവര്‍ത്തകര്‍ക്കെതിരേ രംഗത്ത് വന്നത്. മീ ടൂ ക്യാമ്പയിനെ നേരത്തേ തന്നെ പിന്തുണച്ച വ്യക്തിയാണ് ശാലു.
Content Highlights: actress Shalu Shamu accuses film director of Vijay Deverakonda movie asked sexual favors me too mr local
Share this Article
Related Topics