ദിലീപ്-കാവ്യ മാധവന്‍ താരദമ്പതിമാരുടെ മകള്‍ മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം.
കുഞ്ഞ് ജനിച്ചതിന് ശേഷം ആദ്യമായി പുറത്തുവിട്ട മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ഇപ്പോള്‍ പിറന്നാളാഘോഷങ്ങളില്‍ പങ്കെടുത്ത നടി നമിത പ്രമോദ് പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധേയമാവുകയാണ്. അച്ഛന്‍ പ്രമോദിനും സഹോദരിക്കുമൊപ്പമാണ് നമിത എത്തിയത്. ദിലീപിന്റെ മൂത്ത മകള്‍ മീനാക്ഷിയുടെ ഉറ്റ സുഹൃത്തുകൂടിയാണ് നമിത. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
ദിലീപും കാവ്യയും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് മകളുടെ ചിത്രം ആദ്യമായി പുറത്തു വിട്ടത്. ദിലീപ്, കാവ്യ, മൂത്ത മകള്‍ മീനാക്ഷി, ദിലീപിന്റെ അമ്മ എന്നിവര്‍ക്കൊപ്പമുള്ള മഹാലക്ഷ്മിയുടെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
'ഒന്നാം പിറന്നാള്‍ ദിനത്തില്‍ മഹാലക്ഷ്മി അച്ഛനും അമ്മയ്ക്കും,ചേച്ചിക്കും മുത്തശ്ശിക്കും ഒപ്പം.'ദിലീപ് ചിത്രത്തിനൊപ്പം കുറിച്ചു
2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
2018 ഒക്ടോബര്‍ 19-നാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ''പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം'', കുഞ്ഞു മകളുടെ ജനനം അറിയിച്ചു കൊണ്ട് ദിലീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു,
2018 നവംബര്‍ 17 നാണ് മകളുടെ പേരിടല്‍ ചടങ്ങ് നടന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയതെന്ന് ദിലീപ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരുന്നു
Content Highlights : Actress Namitha Shares Dileep Kavya Daughter Mahalakshmi's Birthday Party Pictures Actress Namitha