'ഇര'എന്ന പദത്തിന് പകരം മറ്റെന്തെങ്കിലും കണ്ടുപിടിക്കണം: നടിയുടെ സഹോദരന്‍


2 min read
Read later
Print
Share

ഇന്നലെ ഉണ്ടായ ഒരു സംഭവമാണ് ഈ കുറിപ്പിനാധാരം

കൊച്ചിയില്‍ തട്ടിക്കൊണ്ടുപോയി ആക്രമിക്കപ്പെട്ട നടിയെ 'ഇര'എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ സഹോദരന്‍ രംഗത്ത്. 'ഇര' എന്ന പദം ഒരുപാട്
വേദനിപ്പിക്കാന്‍ കഴിയുമെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നതെന്നും പലരും ലാഘവത്തോടെയാണ് ഇത് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.

'ഒറ്റപ്പെടലിനും പരാജയത്തിനും കണ്ണീരിനും നീറ്റലിനുമെല്ലാം മീതെ ധൈര്യം, ചങ്കൂറ്റം, തന്റേടം, അഭിമാനം എന്നീ അര്‍ത്ഥതലങ്ങള്‍ കൂടി ഈ വാക്കിനുണ്ടെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. എന്നാല്‍ ജീവിത യാഥാര്‍ഥ്യങ്ങള്‍ക്കു മുന്നില്‍ പകച്ചുപോകുന്ന ഒരു വ്യക്തിയേയും കുടുംബത്തേയും മുന്നെങ്ങുമില്ലാത്ത വിധം ഈ പദം വേട്ടയാടുമെന്നുള്ള തിരിച്ചറിവോടു കൂടിയുമാണ് ഇപ്പോള്‍ ഞാനിതെഴുതുന്നത്. അതുകൊണ്ടു ഈ പദത്തിന് ബദലായി ആരേയും വേദനിപ്പിക്കാത്തൊരു പദം മാധ്യമലോകത്തിന് കണ്ടെത്താനായാല്‍ ഒരുപാടുപേരെ അതാശ്വസിപ്പിക്കും'- നടിയുടെ നടിയുടെ കസിന്‍ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളേ ...

ഇന്നലെ ഉണ്ടായ ഒരു സംഭവമാണ് ഈ കുറിപ്പിനാധാരം. മാനുഷികതയുടെ നേര്‍ത്ത അതിര്‍വരമ്പ് പോലുമില്ലാതെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ തങ്ങള്‍ക്കു കിട്ടിയെന്നവകാശപ്പെടുന്ന ഒരു വാര്‍ത്ത അവതരിപ്പിക്കുന്നത് കണ്ടപ്പോഴാണ് ' ഇര ' എന്ന പദത്തിന് ഇത്രമാത്രം വേദനിപ്പിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ഇതിനു മുന്‍പും അറിയപ്പെടുന്ന പല സംഘടനാപ്രതിനിധികളും ഈ പദത്തിനെ കേവലം ഒരു പദമായിമാത്രം കണ്ടുകൊണ്ട് സ്വതസിദ്ധമായ തന്റെ നര്‍മ്മ ശൈലിയില്‍ പല പ്രസ്താവനകളും ഇറക്കിയതും ഇവിടെ ഞാന്‍ ഓര്‍ത്തുപോവുകയാണ്.

അഭിനയം ഒരു കലയാണ്. ആര്‍ക്കും എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കാത്ത ഒന്ന്. അതുകൊണ്ടു തന്നെയാണ് വെള്ളിത്തിരയിലെ താരങ്ങള്‍ പകലിലും മിന്നും താരങ്ങളായത്. ഇര എന്ന പദം പണ്ടും എന്നെ വല്ലാതെ വേദനിപ്പിക്കുമായിരുന്നു. ഒറ്റപ്പെടലും പരാജയവും കണ്ണീരും നീറ്റലുമെല്ലാം കൂടിച്ചേര്‍ന്ന് നിസ്സഹായതയുടെ ഒരു പരിവേഷമാണ് ആ പദം അന്നെന്നെ അനുഭവിപ്പിച്ചു തന്നിരുന്നത്. ഇപ്പോള്‍ സഹോദരിയുടെ മാനത്തിനുമേല്‍ ആ പദം കൂടുതല്‍ തീവ്രതയോടെ നില്‍ക്കുകയാണ് . മറ്റൊരുനാളും അനുഭവിക്കാത്ത വേദനയും ഇതിലൂടെ ഞങ്ങള്‍ ഇന്നനുഭവിക്കുന്നുണ്ടെന്നതും ഇവിടെ മറച്ചു വെക്കുന്നില്ല . എന്നാല്‍ ഒറ്റപ്പെടലിനും പരാജയത്തിനും കണ്ണീരിനും നീറ്റലിനുമെല്ലാം മീതെ ധൈര്യം ചങ്കൂറ്റം തന്റേടം അഭിമാനം എന്നീ അര്‍ത്ഥതലങ്ങള്‍ കൂടി ഈ വാക്കിനുണ്ടെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. എന്നാല്‍ ജീവിത യാഥാര്‍ഥ്യങ്ങള്‍ക്കു മുന്നില്‍ പകച്ചുപോകുന്ന ഒരു വ്യക്തിയേയും കുടുംബത്തേയും മുന്നെങ്ങുമില്ലാത്ത വിധം ഈ പദം വേട്ടയാടുമെന്നുള്ള തിരിച്ചറിവോടു കൂടിയുമാണ് ഇപ്പോള്‍ ഞാനിതെഴുതുന്നത്. അതുകൊണ്ടു പറയുകയാണ് ഈ പദത്തിന് ബദലായി ആരേയും വേദനിപ്പിക്കാത്തൊരു പദം മാധ്യമലോകത്തിന് കണ്ടെത്താനായാല്‍ ഒരുപാടുപേരെ അതാശ്വസിപ്പിക്കും.

മാനുഷികതയും സാമൂഹ്യപ്രതിബദ്ധതയും ഉറപ്പു നല്‍കുന്നതാണ് മാധ്യമ പ്രവര്‍ത്തനം എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടിയായിരുന്ന ഞാന്‍ ഇന്നും വിശ്വസിക്കുന്നു. മാധ്യമ സുഹൃത്തുക്കളോട് ഞാനിത് പറയുവാനുള്ള കാരണം നിങ്ങള്‍ക്കാണ് ഏറ്റവും എളുപ്പത്തില്‍ ജനങ്ങളുടെ മനസ്സിലേക്ക് കയറിച്ചെല്ലാന്‍ സാധിക്കുന്നത് എന്നതു കൊണ്ടാണ്. വിശ്വാസപൂര്‍വ്വം നിറുത്തട്ടെ .

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു പോയി: ആരാധകന്റെ പെരുമാറ്റത്തെക്കുറിച്ച് തമന്ന

Feb 10, 2018


mathrubhumi

2 min

'ഇറങ്ങിപ്പോടാ..;' അപമാനിക്കപ്പെട്ട് സ്റ്റുഡിയോയില്‍ നിന്ന് പുറത്തിറങ്ങിയ രജനിയുടെ ശപഥം

Jan 8, 2020


mathrubhumi

1 min

രാജ്യത്തു നിന്നും പുറത്താക്കുന്നവർക്ക് നികുതിപ്പണം തിരികെ നല്‍കുമോയെന്ന് ഷാന്‍ റഹ്മാന്‍

Dec 19, 2019