മഞ്ഞിടിച്ചിലില്‍ പെട്ട് ലെനയുടെ കാര്‍, അവസാനം രക്ഷയ്‌ക്കെത്തിയത് പൃഥ്വിരാജും കൂട്ടരും


1 min read
Read later
Print
Share

മണാലിയില്‍ നിന്ന് സ്പിതി വാലിയിലേക്ക് പോകുകയായിരുന്നു ഞങ്ങള്‍. വണ്ടി റോത്തങ് പാസ് കഴിഞ്ഞു. ഏറെക്കുറെ വിജനമാണ്. പെട്ടന്ന് ഒരിടത്ത് വച്ച് വണ്ടി നിന്നു.

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ലെന. സാമൂഹിക മാധ്യമങ്ങളില്‍ അത്ര സജീവമല്ലെങ്കിലും യാത്രയുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്.

അങ്ങനെയുള്ള ഒരു യാത്രയില്‍ ഒരു വലിയ അപകടം ലെനയെ തേടിയെത്തി. ഡല്‍ഹി വഴി സ്പിറ്റ് വാലിയിലേക്ക് പോകുമ്പോള്‍ ലെനയും കൂട്ടരും സഞ്ചരിച്ച കാര്‍ മഞ്ഞിടിച്ചിലില്‍ പെട്ടു. എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുന്ന അവസ്ഥയിലാണ് പൃഥ്വിരാജ് കടന്നു വരുന്നത്. പിന്നീടുണ്ടായ കാര്യങ്ങള്‍ തികച്ചും അവിശ്വസനീയമാണെന്ന് ലെന പറയുന്നു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒരുപാട് ഭീതിജനകമായ അനുഭവം നല്‍കിയ യാത്രയെക്കുറിച്ച് ലെന പങ്കുവയ്ച്ചത്.

'മണാലിയില്‍ നിന്ന് സ്പിതി വാലിയിലേക്ക് പോകുകയായിരുന്നു ഞങ്ങള്‍. വണ്ടി റോത്തങ് പാസ് കഴിഞ്ഞു. ഏറെക്കുറെ വിജനമാണ്. പെട്ടന്ന് ഒരിടത്ത് വച്ച് വണ്ടി നിന്നു. ഡ്രൈവര്‍ ഭയപ്പെട്ടു. വണ്ടി മമഞ്ഞിടിച്ചിലില്‍പെട്ടു. എന്തു ചെയ്യും എന്നറിയാതെ എല്ലാവരും പരിഭ്രമിച്ചു.

വളരെക്കുറിച്ച് ആള്‍ സഞ്ചാരമുള്ള വഴിയാണത്. രക്ഷിക്കാന്‍ ആരും വരുമെന്ന് പ്രതീക്ഷിക്കേണ്ട. വിന്റോയിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു.പെട്ടന്ന് പൃഥ്വിരാജിന്റെ മുഖം. എന്താണ് നടക്കുന്നത് എന്ന് മനസ്സിലായില്ല. ചില സമയത്ത് ദൈവം മനുഷ്യ രൂപത്തില്‍ എത്താറുണ്ടല്ലോ. പൃഥ്വിരാജ് എങ്ങനെ അവിടെയെത്തി? മനസ്സില്‍ അങ്ങനെ നൂറ് ചോദ്യങ്ങള്‍.

നയന്‍ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് മടങ്ങുകയായിരുന്നു പൃഥ്വിരാജ്. ആരോ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ട് വന്ന് നോക്കിയതായിരുന്നു. അങ്ങനെ എല്ലാവരും ചേര്‍ന്ന് വണ്ടി വലിച്ച് പുറത്തെത്തിച്ചു. പിന്നീട് അവരോടൊപ്പം മണാലിയിലേക്ക് മടങ്ങി. അവര്‍ ആ സമയം അതുവഴി വന്നില്ലായിരുന്നുവെങ്കിലോ? അതോര്‍ക്കുമ്പോള്‍ ഭയമാണ്'- ലെന ഓര്‍ക്കുന്നു.

എന്ന് എന്റെ മൊയ്തീന്‍ എന്ന സിനിമയുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഒരു മ്യൂസിക്കല്‍ ആല്‍ബത്തിന്റെ ചിത്രീകരണത്തിന് പോകുമ്പോഴാണ് അപകടം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

'ഇറങ്ങിപ്പോടാ..;' അപമാനിക്കപ്പെട്ട് സ്റ്റുഡിയോയില്‍ നിന്ന് പുറത്തിറങ്ങിയ രജനിയുടെ ശപഥം

Jan 8, 2020


mathrubhumi

2 min

അഭിനയരംഗത്ത് നിന്നും മാറിനില്‍ക്കാന്‍ കാരണം; മനസ്സുതുറന്ന് വസുന്ധര ദാസ്

Oct 1, 2019


mathrubhumi

1 min

പുരാതന ഫിലിസ്തീൻ പട്ടണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

Jul 9, 2019