ഹൈദരാബാദ്: ചെരുപ്പ് ഊരിമാറ്റാന്‍ വൈകിയതിനെ തുടര്‍ന്ന് സഹായിയെ മര്‍ദ്ദിച്ച വിവാദം കെട്ടടങ്ങും മുന്‍പ് മറ്റൊരു തല്ലുകേസുമായി തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണ.
ആന്ധ്രപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയതായിരുന്നു ഭരണകക്ഷിയായ തെലുങ്കുദേശത്തിന്റെ എം.എൽ.എ. കൂടിയായ ബാലകൃഷ്ണ. ഹിന്ദുപൂരില്‍ നിന്നുള്ള ജനപ്രതിനിധിയാണ് അദ്ദേഹം.
പ്രചരണം നടക്കുന്നതിനിടെ ആരാധകരും പൊതുജനങ്ങളും താരത്തെ കാണാന്‍ തടിച്ചുകൂടി. ബാലകൃഷ്ണയെ കണ്ട ആവേശത്തില്‍ ഒരാള്‍ താരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു. ചിത്രമെടുക്കുന്നത് കണ്ട് ക്ഷുഭിതനായ ബാലകൃഷ്ണ അയാളുടെ ചെകിട്ടത്തടിക്കുകയും ആള്‍ക്കൂട്ടത്തിലേക്ക് തള്ളിമാറ്റുകയും ചെയ്തു.
ഇതാദ്യമായല്ല ബാലകൃഷ്ണ ആരാധകരെ മര്‍ദ്ദിക്കുന്നതും വിവാദങ്ങളില്‍ ഉള്‍പ്പെടുന്നതും. ഒരിക്കല്‍ സ്വന്തം വീട്ടിൽ വച്ച് ഒരു നിര്‍മാതാവുമായി കലഹിക്കുകയും അയാള്‍ക്കു നേരെ നിറയൊഴിക്കുകയും ചെയ്ത ചരിത്രവുമുണ്ട് ബാലകൃഷ്ണയ്ക്ക്.
#Balakrishna aka #Balayya Slapping Mission100 faces Update pic.twitter.com/kzMuuqs9r8
— KHIREN™ (@Followkhiren) August 17, 2017
Share this Article
Related Topics