കനേഡിയന്‍ നടിയും മോഡലുമായ സ്‌റ്റെഫാനി ഷെര്‍ക്ക് ആത്മഹത്യ ചെയ്തു. 43 വയസ്സായിരുന്നു.
ലോസ് ആഞ്ജലീസിലെ വസതിയിലുള്ള നീന്തല്‍കുളത്തിന്റെ അടിത്തട്ടില്‍ മുങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. അപകടമരണമല്ലെന്നും ആത്മഹത്യയായിരുന്നുവെന്നും സ്‌റ്റെഫാനിയുടെ ജീവിതപങ്കാളിയും നടനുമായ ഡെമിയന്‍ ബിച്ചിര്‍ സ്ഥിരീകരിച്ചു.
സ്റ്റെഫാനിയുടെ അകാലമരണത്തില്‍ താനും കുടുംബാംഗവും കടുത്ത മാനസിക സംഘര്‍ഷവും വേദനയും അനുഭവിക്കുകയാണെന്നും അവര്‍ക്ക് നിത്യശാന്തി ലഭിക്കുവാന്‍ പ്രാര്‍ഥിക്കുന്നതായും ബിച്ചിര്‍ പറഞ്ഞു.
ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമല്ല. അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
2011 മുതലാണ് ബിച്ചിറും സ്റ്റെഫാനും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയത്.
ടെലിവിഷന്‍ പരമ്പരയായ ഹാഷ്ടാഗ്: ദ സീരീസിലുടെ ശ്രദ്ധ നേടിയ നടിയാണ് സ്റ്റെഫാനി. സ്റ്റാര്‍ പവര്‍, വാലന്റൈന്‍ഡ് ഡേ, ലോകോ ലൗവ് എന്നീ ഹോളിവുഡ് ചിത്രങ്ങളില്‍ സ്‌റ്റെഫാനി വേഷമിട്ടിട്ടുണ്ട്.
Content Highlights: actor Stefanie Sherk passed away, partner Demián Bichir confirms it was a suicide, hollywood
Share this Article
Related Topics