പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വീണ്ടും വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ്. അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ പ്രധാനമന്ത്രി ഡല്‍ഹിയിലെ സ്വീകരണച്ചടങ്ങിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഡല്‍ഹിയിലെ മറക്കാനാവാത്ത സ്വീകരണം എന്ന തലക്കെട്ടോടു കൂടിയായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഇതിനെതിരേയാണ് സിദ്ധാർഥിന്റെ വിമർശം.
'പരമോന്നത നേതാവ് അദ്ദേഹത്തിന്റെ പാര്‍ട്ടിയും ആളുകളും ചേര്‍ന്ന് നടത്തിയ സ്വീകരണത്തെക്കുറിച്ച് വീരവാദം മുഴക്കുകയാണ്. മൊഗാംബോ ഖുശ് ഹുഹാ (മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രത്തിലെ അമരീഷ് പുരിയുടെ പ്രശസ്തമായ ഒരു സംഭാഷണം). ഞങ്ങളുടെ നാട്ടില്‍ ക്വാര്‍ട്ടര്‍ ബിരിയാണി പാക്കറ്റ് കൊടുത്താണ് ആളുകളെ കൂട്ടുന്നത്- സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.'
നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും കടുത്ത വിമര്‍ശകനാണ് സിദ്ധാര്‍ഥ്. നോട്ട് നിരോധനം, ആള്‍ക്കൂട്ട കൊലപാതകം തുടങ്ങിയ വിഷയങ്ങളില്‍ സിദ്ധാർഥിന്റെ പ്രതികരണങ്ങള്‍ വലിയ വിവാദമാണ് സൃഷ്ടിച്ചത്.
Content Highlights: Actor Sidharth criticises Prime Minster Narendra Modi for Delhi event
Share this Article
Related Topics