സിനിമയിലെ തുടര്‍ച്ചയായ വിവാദങ്ങള്‍ക്കിടെ നടന്‍ ഷെയ്ന്‍ നിഗം നിര്‍മാതാവാകുന്നു. ഒരഭിമുഖത്തിനിടെ ഷെയ്ന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതുമുഖ സംവിധായകര്‍ ഒരുക്കുന്ന സിംഗിള്‍, സാരമണി കോട്ട തുടങ്ങിയ ചിത്രങ്ങളാണ് ഷെയ്ന്‍ നിര്‍മിക്കുന്നത്. ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
നിര്‍മാതാക്കളുമായുള്ള തര്‍ക്കം ഒത്തുതീര്‍പ്പാകാത്ത സാഹചര്യത്തിലാണ് ഷെയ്‌ന്റെ പുതിയ നീക്കം. പ്രശ്‌നത്തില്‍ താരസംഘടനയായ അമ്മ നിര്‍മാതാക്കളുമായി ചര്‍ച്ച ചെയ്യാനിരിക്കേ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഷെയ്ന്‍ നടത്തിയ പരാമര്‍ശം വന്‍ വിവാദമായിരുന്നു. മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ നിര്‍മാതാക്കള്‍ക്ക് മനോവിഷമം ഉണ്ടാക്കിയോ എന്ന ചോദ്യത്തിന് മനേവിഷമമാണോ അതോ മനോരോഗമാണോ എന്നായിരുന്നു ഷെയ്‌ന്റെ മറു ചോദ്യം. ഇത് വലിയ വിവാദമായി.
വെയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ ഷെയ്ന്‍ മുടിവെട്ടിക്കളഞ്ഞതാണ് തുടക്കം. തുടര്‍ന്ന് ഷെയ്‌നിനെതിരേ നിര്‍മാതാവ് ജോബി ജോര്‍ജ്ജ് രംഗത്തെത്തി. ആരോപണ പ്രത്യാരോപണങ്ങളുമായി പ്രശ്‌നം കൂടുതല്‍ വഷളാകുകയും ഷെയ്‌നെ വിലക്കുന്നതായി നിര്‍മാതാക്കളുടെ സംഘടന പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്നാണ് അമ്മ പ്രശ്‌നത്തില്‍ ഇടപെടുന്നത്.
Content HIghlights: actor shane nigam turns producer, Veyil Movie Controversy, FEFKA, AMMA discussion
Share this Article
Related Topics