കൊച്ചി: നിര്‍മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചതില്‍ നടന്‍ ഷെയ്ന്‍ നിഗം മാപ്പ് പറഞ്ഞു. താരസംഘടനയായ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ച കത്തിലാണ് ഷെയ്ന്‍ ഖേദം പ്രകടിപ്പിച്ചത്. വിഷയം രമ്യമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിര്‍മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചതിനാണ് മാപ്പ് അപേക്ഷിച്ചത്. തന്റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഷെയ്ന്‍ വ്യക്തമാക്കി. കത്ത് കിട്ടിയതായി പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ എം. രഞ്ജിത്ത് പറഞ്ഞു. ജനുവരിയില്‍ നടക്കുന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മാത്രമേ ഷെയ്‌ന്റെ വിഷയത്തില്‍ തുടര്‍നടപടികളുണ്ടാകൂ.
അതേസമയം, നിര്‍മാതാക്കളെ മനോരോഗികള്‍ എന്നു വിളിച്ചയാളുമായി ചര്‍ച്ചയ്ക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ വച്ചായിരുന്നു ഷെയ്‌ന്റെ വിവാദപരാമര്‍ശം.
Content Highlights: actor shane nigam apologises for psycho remark, producers, Veyil movie controversy
Share this Article
Related Topics