മുടി മുറിച്ചപ്പോള്‍ ഏറ്റവും ദേഷ്യം അച്ഛനായിരുന്നു; മനസ്സ് തുറന്ന് രജിഷ


2 min read
Read later
Print
Share

രണ്ട് വര്‍ഷം മുന്‍പാണ് അഹമ്മദ് കബീര്‍ എന്നോട് ജൂണിന്റെ കഥ പറഞ്ഞത്. അപ്പോള്‍ തന്നെ ഒരുപാട് ഇഷ്ടമായി. എന്നാല്‍ നിര്‍മാണമായിരുന്നു പ്രശ്‌നം. ഏതാണ്ട് പതിനേഴോളം നിര്‍മാതാക്കളെ സമീപിച്ചു. ചിലര്‍ പറ്റില്ലെന്ന് പറഞ്ഞു.

നുരാഗകരിക്കിന്‍ വെള്ളത്തിലെ എലിയായി പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് രജിഷ വിജയന്‍. സിനിമയിലെ മികച്ച അഭിനയത്തിന് സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര പുരസ്‌കാരം നേടിയ രജിഷ തൊട്ടുപിന്നാലെ രണ്ട് സിനിമകളില്‍ കൂടി വേഷമിട്ടു. പിന്നീട് രജിഷയെ സിനിമയില്‍ കാണാതിരുന്നത് ആരാധകരെ നിരാശരാക്കി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രജിഷ ഒരു ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ജൂണിലൂടെ. ഒരു പെണ്‍കുട്ടിയുടെ കൗമരപ്രായം മുതല്‍ യൗവനം വരെയുള്ള കഥ പറയുന്ന ജൂണ്‍ തിയേറ്ററില്‍ മികച്ച വിജയം നേടി മുന്നേറുമ്പോള്‍ രജിഷ സന്തോഷത്തിലാണ്. മാതൃഭൂമി ക്ലബ് എഫ്.എം സ്റ്റാര്‍ ജാമില്‍ ആര്‍.ജെ ശാലിനിയുമായി ജൂണിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം.

തന്റെയും ജൂണിന്റെയും സ്വഭാവത്തില്‍ പൊതുവായ ചില ഘടകങ്ങളുണ്ടെന്ന് രജിഷ പറയുന്നു. അതു തന്നെയാണ് ജൂണിനെ താന്‍ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കാന്‍ കാരണമെന്ന് രജിഷ പറയുന്നു.

അഹമ്മദ് സമീപിച്ചത് 17 നിര്‍മാതാക്കളെ

രണ്ട് വര്‍ഷം മുന്‍പാണ് അഹമ്മദ് കബീര്‍ എന്നോട് ജൂണിന്റെ കഥ പറഞ്ഞത്. അപ്പോള്‍ തന്നെ ഒരുപാട് ഇഷ്ടമായി. എന്നാല്‍ നിര്‍മാണമായിരുന്നു പ്രശ്‌നം. ഏതാണ്ട് പതിനേഴോളം നിര്‍മാതാക്കളെ സമീപിച്ചു. ചിലര്‍ പറ്റില്ലെന്ന് പറഞ്ഞു. ചിലര്‍ ചെയ്യാമെന്ന് പറഞ്ഞ് അവസാന ഘട്ടത്തില്‍ പിന്‍മാറി. അവസാനമാണ് വിജയ് ബാബു ചേട്ടനില്‍ എത്തുന്നത് (നിര്‍മാതാവ് വിജയ് ബാബു).

മമ്മൂക്കയെ കണ്ട ആ നിമിഷം

ഹൈദരാബാദിലെ ഫെയ്‌സ്ബുക്കിന്റൈ ഓഫീസില്‍ പോയാണ് ജൂണിന്റെ ട്രെയ്‌ലര്‍ ഞങ്ങള്‍ ലോഞ്ച് ചെയ്തത്. എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. തിരികെ വരുന്ന ദിവസം ഞങ്ങള്‍ രാവിലെ തന്നെ വിമാനത്താവളത്തില്‍ എത്തി. അപ്പോഴാതാ ഒരു കൂളിങ് ഗ്ലാസ് വച്ചൊരു പരിചയമുള്ള മുഖം. സാക്ഷാല്‍ മമ്മൂക്ക. ഞങ്ങള്‍ എല്ലാവരും മമ്മൂക്കയുടെ അടുത്തുപോയി. സിനിമയുടെ ട്രെയ്‌ലര്‍ മമ്മൂക്കയ്ക്ക് കാണിച്ചു കൊടുത്തു. മമ്മൂക്ക ട്രെയ്‌ലര്‍ കൊള്ളാമെന്ന് പറഞ്ഞ് അഹമ്മദിന് കൈകൊടുത്തു. അഹമ്മദ് അതോടെ ഫ്‌ളാറ്റ് ആയി.

മുടി മുറിച്ചപ്പോള്‍ സങ്കടം ആയി

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി മുടി മുറിക്കണമെന്ന് പറഞ്ഞു. ആറ് ഘട്ടങ്ങളായാണ് മുടി വെട്ടിയത്. അവസാനം വെട്ടി തോള്‍ വരെ എത്തിയപ്പോള്‍ സങ്കടം വന്നു. പത്ത് വര്‍ഷത്തെ കഥയാണല്ലോ പറയുന്നത്. ചെയ്യുകയാണെങ്കില്‍ വൃത്തിക്ക് ചെയ്യണമെന്ന് വിജയ് ബാബു ചേട്ടന്‍ പറഞ്ഞു. എനിക്കും അത് നിര്‍ബന്ധമുണ്ടായിരുന്നു. വിഗ്ഗ് വെയ്ക്കാമെന്ന നിര്‍ദ്ദേശം ഞാന്‍ ആദ്യം പറഞ്ഞു. പക്ഷേ അത് ശരിയാവില്ലെന്ന് അഹമ്മദ് പറഞ്ഞു. മുടി മുറിച്ചതില്‍ അച്ഛനായിരുന്നു ദേഷ്യം. കുറച്ച് ദിവസം വിഷമം ഉണ്ടായിരുന്നു. എന്നാല്‍ സിനിമയിലെ പാട്ടും ട്രെയ്‌ലറും പുറത്ത് വന്നപ്പോള്‍ അച്ഛന്റെ വിഷമം മാറി.

ജൂണിനെപ്പോലെ ബിയറടിച്ചിട്ടുണ്ട്

ജൂണിനെപ്പോലെ ബിയര്‍ അടിച്ചു കരഞ്ഞിട്ടില്ല. ആദ്യമായി ബിയര്‍ കഴിച്ചത് അച്ഛനൊപ്പമാണ്.അച്ഛന്‍ മറ്റെന്തോ കഴിക്കുകയായിരുന്നു. അമ്മാവന്‍ പറഞ്ഞു 'നിങ്ങള്‍ എന്താ മോളെ വഷളാക്കുകയാണോ' എന്ന്. അപ്പോള്‍ അച്ഛന്‍ പറഞ്ഞു 'ജീവിതത്തില്‍ എന്തായാലും അവള്‍ ഒരിക്കല്‍ ഇത് ട്രൈ ചെയ്യും എന്നാല്‍ അത് എന്റെ ഒപ്പം ആയിക്കോട്ടെ' എന്ന്.

അഭിമുഖത്തിന്റെ പൂര്‍ണരൂപം കേള്‍ക്കാം

Content Highlights: actor rajisha vijayan talks about june movie ahammed kabeer vijay babu interview

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

രാജ്യത്തു നിന്നും പുറത്താക്കുന്നവർക്ക് നികുതിപ്പണം തിരികെ നല്‍കുമോയെന്ന് ഷാന്‍ റഹ്മാന്‍

Dec 19, 2019


mathrubhumi

2 min

'തേടി വന്ന കഥാപാത്രങ്ങളെല്ലാം ബോഡി ഷേമിങിന്റെ സര്‍വ്വസാധ്യതകളും ഉള്ള വളിപ്പന്‍ കോമഡികളായിരുന്നു'

Jun 24, 2019


mathrubhumi

2 min

'മോള്‍ പോയി ആ നാല്‍പ്പത്തിയൊന്നു ദിവസം ഞാന്‍ മുറീന്ന് പുറത്തേക്കിറങ്ങിയിട്ടില്ല'

May 15, 2019