നടന്‍ ബിനീഷ് ബാസ്റ്റിന്‍- സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ വിവാദത്തില്‍ പ്രതികരണവുമായി നടന്‍ നിര്‍മല്‍ പാലാഴി. വിമര്‍ശകര്‍ പറയുന്ന പോലെ ജാതിയും മതവും നോക്കി ആളുകളോട് പെരുമാറുന്ന വ്യക്തിയല്ല അനില്‍ രാധാകൃഷ്ണ മേനോന്‍ എന്ന് നിര്‍മല്‍ പാലാഴി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അനില്‍ രാധാകൃഷ്ണ മേനോനുമായി തന്റെ അനുഭവം തുറന്ന് പറഞ്ഞാണ് നിര്‍മല്‍ പാലാഴിയുടെ കുറിപ്പ്.
നിര്‍മല്‍ പാലാഴിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
ഒരു സിനിമ ഷൂട്ടിങ് തുടങ്ങുന്നതിന്റെ മുന്നേ പ്രി പ്രൊഡക്ഷന്‍ സമയത്തു അതിലെ അസോസിയേഷന്‍ അസിസ്റ്റന്റ് അങ്ങനെ സിനിമയുമായി ബന്ധം ഉള്ള എല്ലാവരും അതില്‍ പല മതത്തില്‍ പെട്ടവരുണ്ട് പല ജാതിയില്‍ പെട്ടവരും ഉണ്ട്. ഒരുമിച്ച് മാസങ്ങളോളം അനിലേട്ടന്റെ വീട്ടില്‍ ആണ് ഉണ്ട് ഉറങ്ങി താമസിക്കുന്നത്.
എല്ലാവര്‍ക്കും ഒരേ സ്‌നേഹത്തോടെയാണ് ആ അമ്മയും ചേച്ചിയും വച്ചു വിളമ്പിയിട്ടുള്ളത്. ജാതിയും മതവും പറയുന്ന ആള്‍ക്ക് ഒരിക്കലും അങ്ങനെ ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. അനിലേട്ടന്‍ പറഞ്ഞു എന്നെ കേട്ടിട്ടൊള്ളു. അനിലേട്ടന്റെ നേരിട്ടു പറഞ്ഞതായി ആരും കേട്ടിട്ടില്ല. ഒരു പൊതു വേദിയില്‍ വച്ചുനടന്ന പ്രഹസനത്തിനു അതേ രീതിയില്‍ തിരിച്ചു പ്രതികരിക്കാന്‍ അദ്ദേഹത്തിന്റെ നിലവാരം അനുവദിച്ചു കാണില്ല. അതുകൊണ്ടായിരിക്കാം ഒരക്ഷരം മിണ്ടാതെ ഇറങ്ങി പോന്നത്.
അതു അദ്ദേഹത്തിന് ഉത്തരം മുട്ടിയിട്ടാണ് എന്നു പറയുന്നവരെയും കണ്ടു. അതു പിന്നെയും ചൊറിഞ്ഞു പൊട്ടികാതെ എന്റെ ഭാഗത്തെ തെറ്റുപറ്റി ക്ഷമ ചോദിച്ചു നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. അതു കഴിഞ്ഞിട്ടും മോശം കമന്റുകള്‍ ഇടുന്നവരോട്. ദയവു ചെയ്തു രണ്ട് ഭാഗത്തും ഉള്ള സത്യാവസ്ഥ അറിയാതെ ഒന്നും അറിയാതെ വീട്ടില്‍ ഇരിക്കുന്നവരെ തെറിപറയുന്ന ഈ പരിപാടി നിര്‍ത്തണം. ഒരു അപേക്ഷയാണ്. പെട്ടന്ന് ശ്രദ്ധ കിട്ടാനും ആളുകള്‍ കൂടെ നില്‍ക്കാനും ഏറ്റവും എളുപ്പമാണ് ജാതി പറയുക. അതു കേള്‍ക്കുമ്പോഴേക്കും സത്യം നോക്കാതെ എടുത്തു ചാടുന്ന ഈ പ്രവണത ഒന്നു നിര്‍ത്തിക്കൂടെ. ഈ പോസ്റ്റ് ഇട്ട ഞാനും ഉന്നതകുലജാതന്‍ ആയിട്ടു അല്ലാട്ടോ, ഇതിനു പിന്നിലെ കുറച്ചു സത്യങ്ങള്‍ അറിയാം, അതുകൊണ്ടു മാത്രമാണ് ഈ പോസ്റ്റ്.
Content Highlights: Actor Nirmal Palazhi supports Director Anil Radhakrishna Menon on Bineesh Bastin Controversy