കൊച്ചി: ഷൂട്ടിങ്ങിനിടയില്‍ വീണ് നടി രജിഷ വിജയന് പരിക്കേറ്റു. രജിഷ നായികയാവുന്ന പുതിയ ചിത്രം ഫൈനല്‍സിന്റെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരുക്കേറ്റത്. കട്ടപ്പന നിര്‍മല്‍ സിറ്റിയിലായിരുന്നു ഷൂട്ടിങ്. സൈക്ലിങ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് രജിഷ വീണത്. കാലില്‍ പരിക്കേറ്റ രജിഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് സിനിമയുടെ ഷൂട്ടിങ് നിര്‍ത്തിവച്ചു.
ജൂണ്‍ എന്ന സിനിമയ്ക്കു ശേഷം രജീഷ വിജയന്‍ അഭിനയിക്കുന്ന ചിത്രമാണ് ഫൈനല്‍സ്. ഒരു സമ്പൂര്‍ണ സ്പോര്‍ട്സ് ചിത്രമായ ഫൈനല്‍സിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് നടി മുത്തുമണിയുടെ ഭര്‍ത്താവായ പി ആര്‍ അരുണ്‍ ആണ്.
ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന ആലിസ് എന്ന ഒരു സൈക്ലിങ് താരമായാണ് രജിഷ ചിത്രത്തില്‍ വേഷമിടുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്ന ചിത്രം മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. തീവണ്ടി എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ കൈലാസ് മേനോനാണ് ഫൈനല്‍സില്‍ സംഗീത സംവിധായകനായെത്തുന്നത്.
Content Highlights : Actess Rajisha Vijayan Injured Finals Movie Shooting Rajisha Vijayan As Cyclist
Share this Article
Related Topics